ബിഹാറിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നുവീണു; 9 ദിവസത്തിനിടെ തകരുന്ന അഞ്ചാമത്തെ പാലം
10:30 AM Jun 29, 2024 IST | Online Desk
Advertisement
ബിഹാറിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നുവീണു. ബിഹാറിൽ കഴിഞ്ഞ 9 ദിവസത്തിനിടെ തകരുന്ന അഞ്ചാമത്തെ പാലമാണിത്. മധുബാനി മേഖലയിലാണ് ഏറ്റവും ഒടുവിലായി നിർമാണം പുരോഗമിക്കുന്ന പാലം തകർന്നത്. 2021ൽ നിർമാണമാരംഭിച്ചതാണ് ഈ പാലം.
Advertisement
മൂന്നുകോടി രൂപയാണ് ഇതിനകം പാലത്തിനായി ചെലവഴിച്ചത്. നദിയിൽ വെള്ളമുയർന്നതോടെ 25 മീറ്റർ നീളമുള്ള തൂൺ തകരുകയും പാലം നിലംപൊത്തുകയുമായിരുന്നു. ജൂൺ 22ന് സിവനിലെ ഗന്ദക് കനാൽ പാലവും ജൂൺ 19ന് അരാരിയിലെ ബക്ര നദിക്കു കുറുകെയുള്ള പാലവുമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ തകർന്നുവീണത്.