For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പ്രൗഢോജ്ജ്വലം; പുരസ്കാര ദാനം

വെടിയുണ്ടയെ നെഞ്ചുവിരിച്ച് നേരിട്ടവർക്ക് മോദിയുടെ ഭീഷണി അതിജീവിക്കും: കെ.ജെ ജോർജ്
12:45 PM Feb 20, 2024 IST | Online Desk
പ്രൗഢോജ്ജ്വലം  പുരസ്കാര ദാനം
Advertisement

കൊച്ചി: ബ്രിട്ടീഷുകാരുടെ വെടിയുണ്ടയെ നെഞ്ചുവിരിച്ച് നേരിട്ടവർ മോദിയുടെ ഫാസിസ്റ്റ് ഭീഷണി അതിജീവിക്കുമെന്ന് കർണാടക ഊർജ്ജവകുപ്പ് മന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ കെ.ജെ ജോർജ് അഭിപ്രായപ്പെട്ടു. വീക്ഷണം ദിനപത്രം ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ഗോകുലം കൺവെൻഷൻ സെൻ്ററിൽ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കെട്ടിപ്പടുത്തത് നെഹ്റുവും കാഴ്ചപ്പാടുകൾ നൽകിയത് ഗാന്ധിജിയുമാണ്. അധികാരത്തിനു വേണ്ടിയല്ല അവർ സ്വാതന്ത്ര്യ പോരാട്ടത്തിൽ ഏർപ്പെട്ടത്. രാഹുൽഗാന്ധി ഇപ്പോൾ നടത്തുന്ന പോരാട്ടം ഇന്ത്യയെ വീണ്ടെടുക്കാൻ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement

48 സംവത്സരങ്ങൾ പിന്നിടുന്ന വീക്ഷണത്തിന്റെ ചരിത്രം ജനാധിപത്യ വിശ്വാസികളുടെ പിന്തുണയ്ക്ക് ദൃഷ്ടാന്തമാണ്. മതേതര, ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ എന്നും പടവാളായി വീക്ഷണം നിലകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീക്ഷണം വാർഷികാഘോഷ - പുരസ്കാര വിതരണ ചടങ്ങിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ മുഖ്യാതിഥിയായ് പങ്കെടുത്തു. എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ ഉമ തോമസ്, അൻവർ സാദത്ത്, റോജി എം. ജോൺ, കെപിസിസി വൈസ് പ്രസിഡന്റ് വി. പി സജീന്ദ്രൻ, വീക്ഷണം മാനേജിങ് എഡിറ്റർ ഡോ. ശൂരനാട് രാജശേഖരൻ, വീക്ഷണം ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോസഫ് വാഴയ്ക്കൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ദീപ്തി മേരി വർഗീസ്, ബി.എ അബ്ദുൽ മുത്തലിബ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മനോജ് മൂത്തേടൻ, വീക്ഷണം സീനിയർ ഡെപ്യൂട്ടി എഡിറ്റർ പി.സജിത്ത് കുമാർ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.വി വിനീത സംസാരിച്ചു. വീക്ഷണം മാനേജിങ് ഡയറക്ടർ ജയ്സൺ ജോസഫ് സ്വാഗതവും വീക്ഷണം ജനറൽ മാനേജർ പ്രവീൺ.വി.ആർ നന്ദിയും പറഞ്ഞു.

ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം നൽകിയ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പ്രഥമ വീക്ഷണം - ഉമ്മൻചാണ്ടി സ്മാരക പുരസ്‌കാരം സിസ്റ്റർ ലിസി ചക്കാലയ്ക്കലിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ സമ്മാനിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും മൊമന്റോയും അടങ്ങുന്നതാണ് പുരസ്കാരം. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി ട്രസ്റ്റ് നടത്തുന്ന കാരുണ്യ പ്രവർത്തനത്തിന് സിസ്റ്റർ ലിസി ചക്കാലക്കൽ, ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന് ചെക്ക് കൈമാറി. അശരണരായ 200ലേറെ കുടുംബങ്ങൾക്കാണ് തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഹയര്‍ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായ സിസ്റ്റർ ലിസി ചക്കാലയ്ക്കൽ തണലൊരുക്കിയത്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് വീക്ഷണം ഏർപ്പെടുത്തിയ വീക്ഷണം സി.പി ശ്രീധരൻ സ്മാരക പുരസ്‌കാരം ഡോ. എം ലീലാവതി ടീച്ചർക്കു വേണ്ടി മകൻ പ്രതിപക്ഷ നേതാവ് വി. ഡി സതീശനിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച സംരംഭകർക്കുള്ള വീക്ഷണം ബിസിനസ് അവാർഡുകളും പ്രവാസ മേഖലയിലെ ശ്രദ്ധേയ ഇടപെടലുകൾക്ക് വീക്ഷണം പ്രവാസി പുരസ്കാരവും ചടങ്ങിൽ നൽകി. ഐടി മേഖലയിലെ മികച്ച സംഭാവനയ്ക്ക് എൻ ജഹാംഗീറിനും(നെസ്റ്റ് ഗ്രൂപ്പ്‌) ഇലക്ട്രോണിക്സ് വ്യവസായ രംഗത്തെ മികച്ച സംഭാവനയ്ക്ക് ഷിജോ കെ തോമസിനും(ഓക്സിജൻ) ആരോഗ്യ മേഖലയിലെ മികച്ച സംഭാവനയ്ക്ക് ആന്റണി വൈദ്യനും(സൗഭദ്ര ആയുർവേദ ആശുപത്രി) പ്രവാസ വ്യവസായ മേഖലയിലെ മികച്ച സംഭാവനയ്ക്ക് ജെബി കെ ജോണിനും കർണാടക ഊർജ്ജവകുപ്പ് മന്ത്രി കെ.ജെ ജോർജ് സംരംഭക പുരസ്കാരങ്ങൾ സമ്മാനിച്ചു. പ്രവാസ ലോകത്തെ ജീവകാരുണ്യ പ്രവർത്തനത്തിന് പ്രവാസി ശ്രേഷ്ഠ പുരസ്കാരം വർഗീസ് പുതുകുളങ്ങരയ്ക്ക് കെ.ജെ ജോർജ് സമ്മാനിച്ചു. വാർഷികാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.

Tags :
Author Image

Online Desk

View all posts

Advertisement

.