Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബിആർഎസ് എംഎല്‍എ നന്ദിത വാഹനാപകടത്തില്‍ മരിച്ചു

10:51 AM Feb 23, 2024 IST | Online Desk
Advertisement

തെലങ്കാനയിൽ ബിആർഎസ് എംഎൽഎ വാഹനാപകടത്തിൽ മരിച്ചു. സെക്കന്തരാബാദ് കന്റോണ്‍മെന്റ് എംഎല്‍എ ലസ്യ നന്ദിത (37) ആണ് മരിച്ചത്. എക്‌സ്പ്രസ് വേയില്‍ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടം. ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം.

Advertisement

എസ് യുവിയില്‍ ലസ്യ നന്ദിത നഗരത്തിലേക്ക് മടങ്ങിവരുമ്പോൾ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. എംഎല്‍എ തത്ക്ഷണം മരിച്ചതായും പൊലീസ് പറയുന്നു.

Tags :
featured
Advertisement
Next Article