കത്തുന്ന പ്രതിഷേധം: സമരക്കളമായി സെക്രട്ടറിയേറ്റ്
02:34 PM Mar 06, 2024 IST | Online Desk
Advertisement
തിരുവനന്തപുരം: വിവിധ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങള്‍കൊണ്ട് സമരക്കളമായി സെക്രട്ടറിയേറ്റ് പരിസരം. മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നയിച്ചത്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം.
Advertisement
പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് മാറ്റുകയാണ്. ഇതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളിയും ഉന്തും തള്ളുമായി. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിച്ചു. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റ് മതില് ചാടിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റു.