അസമിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ചു; 12 മരണം
ദിസ്പൂർ: അസമിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 മരണം. 25 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 5 മണിയോടെ ഗോലാഘട്ടിലെ ഡെറഗോണിലെ ബാലിജൻ മേഖലയിലാണ് അപകടമുണ്ടായത്.
ടിലിങ്ക മന്തിറിലേക്ക് തീർത്ഥാടകരുമായി പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. യാത്രാ സംഘം ടിലിങ്ക മന്തിറിലേക്ക് എത്തുന്നതിനു തൊട്ടുമുൻപായയിരുന്നു. അപകടം സമയത്ത് ബസ്സിൽ 45 യാത്രികർ ഉണ്ടായിരുന്നുവെന്നാണ് വിവരം.
കൽക്കരി ഖനിയിലെ ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. എതിർ ദിശയിൽ നിന്നും വന്ന ട്രക്കുമായി ബസ് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ വിവരമറിഞ്ഞ് പൊലിസും ഫയർഫോഴ്സുമെത്തി. ബസിൽ നിന്നും 10 മൃതദേഹങ്ങളാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ നിന്നാണ് 2 പേർ മരിച്ചത്. .