ഉച്ചഭക്ഷണ തുക ഉപയോഗിച്ച് കാര്‍ വാങ്ങുന്നത് അപലപനീയം: കെ പി എസ് ടി എ
തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളുടെ ഉച്ച ഭക്ഷണ തുക ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്ക് കാര്‍ വാങ്ങിയ സര്‍ക്കാര്‍ നടപടി പാവപ്പെട്ടവന്റെ മുഖത്ത് കൊഞ്ഞനം കുത്തുന്നതിന് തുല്യമാണെന്നും പിച്ചചട്ടിയില്‍ കൈയ്യിട്ട് വാരുന്ന ഈ നടപടി അടിയന്തിരമായി പിന്‍വലിച്ച് സര്‍ക്കാര്‍ പൊതു സമൂഹത്തോട് മാപ്പു പറയണമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കൃത്യമായി ഉച്ചഭക്ഷണ തുക നല്‍കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ലഭിച്ചിരുന്ന തുക പോലും പുതിയ ഉത്തരവിലൂടെ ഇല്ലാതാക്കി വിദ്യാലയങ്ങളെ സാമ്പത്തിക അരാജകത്വത്തിലേക്ക് തള്ളിയിട്ടു കൊണ്ടാണ് കുട്ടികളുടെ ഭക്ഷണ തുക ഉപയോഗിച്ച് പുതിയ ഇക്ട്രിക് കാറുകള്‍ വാങ്ങിയത്.
മന്ത്രിമാര്‍ തന്നെ പുതിയ കാറിന്റെ വിതരണ ഉദ്ഘാടനത്തിന് നേതൃത്വം നല്‍കുന്നത് അഴിമതിക്ക് കുടപിടിക്കലാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് കുട്ടികളുടെ എല്‍ എസ് എസ്, യുഎസ് എസ് സ്‌കോളര്‍ഷിപ്പ് തുകകള്‍ പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കണ്ടജന്‍സി ഫണ്ടുള്‍പ്പെടെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ 3 വര്‍ഷമായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല. പൊതുവിദ്യാഭ്യാസ മേഖല പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉച്ചഭക്ഷണ തുക ഉപയോഗിച്ച് പുതിയ കാറുകള്‍ വാങ്ങിയ നടപടി ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും പൊതു സമൂഹത്തെ വെല്ലുവിളിക്കുന്ന സര്‍ക്കാര്‍ നടപടി തിരുത്തണമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് കെ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദന്‍, ട്രഷറര്‍ വട്ടപ്പാറ അനില്‍കുമാര്‍ഭാരവാഹികളായ ഷാഹിദ റഹ്മാന്‍, എന്‍ രാജ്‌മോഹന്‍ , കെ. രമേശന്‍, ബി സുനില്‍കുമാര്‍, ബി ബിജു, അനില്‍ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ് കുമാര്‍, സാജു ജോര്‍ജ്, പി.വി. ജ്യോതി, ബി ജയചന്ദ്രന്‍ പിള്ള, ജോണ്‍ ബോസ്‌കോ, വര്‍ഗീസ് ആന്റണി,പി എസ് മനോജ് , വിനോദ് കുമാര്‍, പി.എം നാസര്‍, ജി.കെ. ഗിരീഷ്, എം.കെ. അരുണ എന്നിവര്‍ സംസാരിച്ചു.