സൗജന്യ മെഗാ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ച് ; ഷാർജ കെഎംസിസി (തൃശൂർ വനിതാ ചാപ്റ്റർ )
ഷാർജ: യുഎഇ ദേശീയ ദിനാചരണങ്ങളുടെ ഭാഗമായി ഷാർജ കെഎംസിസി തൃശൂർ ജില്ല വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആസ്റ്ററുമായി കൈകോർത്ത് മെഗാ ഹെൽത്ത് ക്യാമ്പിൻ്റെ സംഘടിപ്പിച്ചു. കെഎംസിസി തൃശൂർ ജില്ലാ പ്രസിഡൻ്റ് അബ്ദുൾ കാദർ ചക്കാനത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ഡോ. അസ്ലം സലീം ഡോ ആയിഷ സലാം , സിറാജ് മുസ്തഫ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ആസ്‌റ്റർ ആശുപത്രിയിലെ ഡോ.അയ്ഷ സലാം സ്തനാർബുദവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നയിച്ചു .
സ്വയം പരിശോധന തുടരാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നേരത്തെ രോഗം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യം.
ഉച്ചയ്ക്ക് 2 മണി മുതൽ 6 മണി വരെ നടന്ന പരിപാടിയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങളും ജീവിതശൈലി രോഗങ്ങളുടെ പരിശോധനയും ഉൾപ്പെടെ സൗജന്യ സേവനങ്ങൾ നൽകി.
സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ഷീജ അബ്ദുൾ കാദർ, സെക്രട്ടറി ഷജീല അബ്ദുൾ വഹാബ് എന്നിവർ നേതൃത്വം നൽകി.
മുഹമ്മദ് ഫഹീം ഖിറാഅത്തു, ജില്ലാ പ്രസിഡന്റ് സജ്‌ന ഉമ്മർ, സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ത്വയ്യിബ് ചേറ്റുവ, ട്രഷറർ , മുഹ്സിൻ, എൽദോ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആസ്റ്റർ ഹോസ്പിറ്റലിനുള്ള ആദരം വൈസ് പ്രസിഡന്റ് അബ്ദുൽ വഹാബ് ഡോ ആയിഷ സലാമിന് കൈമാറി. സെക്രട്ടറി ഹസീന റഫീഖ് സ്വാഗതവും ട്രഷറർ ഷംന നിസാം നന്ദിയും രേഖപ്പെടുത്തി.