Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മാതൃഭൂമി പത്രം കത്തിച്ച് കാംകോ ജീവനക്കാര്‍ : യൂണിയനുകള്‍ക്ക് നന്ദി പറഞ്ഞ് എന്‍. പ്രശാന്ത്

12:30 PM Nov 13, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സസ്‌പെന്‍ഷനിലായ കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയും കാംകോ മാനേജിങ് ഡയറകട്‌റുമായിരുന്ന എന്‍. പ്രശാന്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാംകോ ജീവനക്കാര്‍ മാതൃഭൂമി പത്രം കത്തിച്ചു. പ്രശാന്തിനെതിരെ പത്രം വ്യാജ വാര്‍ത്ത നല്‍കി എന്നാരോപിച്ചായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. അതേസമയം, ജീവനക്കാരുടെ പ്രതിഷേധത്തില്‍ യൂണിയനുകള്‍ക്ക് നന്ദി പറഞ്ഞ് എന്‍. പ്രശാന്തും രംഗത്തെത്തി.

Advertisement

സത്യത്തിന് വേണ്ടി നിലകൊള്ളാന്‍ തീരുമാനിച്ച ഐ.എന്‍.ടി.യു.സി സി.ഐ.ടി.യു, എ.ഐ.ടി.യു.സി, യൂണിയനുകള്‍ക്കും ഓഫീസേഴ്‌സ് അസോസിയേഷനുകള്‍ക്കും നന്ദിയെന്ന് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു. ജീവനക്കാരുടെ പ്രതിഷേധത്തിന്റെ വിഡിയോ പങ്കുവെച്ചാണ് പ്രശാന്തിന്റെ പ്രതികരണം.

ഇത്രയും സ്‌നേഹവും ആത്മാര്‍ത്ഥതയുമുള്ള ടീമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണ്. ഡോ.ജയതിലകും ഗോപാലകൃഷ്ണനും മാതൃഭൂമി ലേഖകരും ചേര്‍ന്ന് ഗൂഢാലോചന നടത്തി സൃഷ്ടിക്കാന്‍ ശ്രമിച്ച വ്യാജ നറേറ്റീവ് പൊളിച്ച് ചവറ്റ്കുട്ടയിലിടുന്ന കാംകോ ജീവനക്കാരോട് ഒന്നേ പറയാനുള്ളൂ, താന്‍ നിങ്ങളുടെ എം.ഡി അല്ലെങ്കിലും നമ്മള്‍ തുടങ്ങി വെച്ച ഓരോന്നും ഫലപ്രാപ്തിയിലേക്കെത്തണമെന്നും പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാന്‍ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയില്‍ കൂടെത്തന്നെ കാണുമെന്ന് പ്രശാന്ത് പറഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്

Tags :
keralanews
Advertisement
Next Article