Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പഠിപ്പിക്കേണ്ട സമയത്ത് കാന്‍ഡി ക്രഷ് കളി: അധ്യാപകന് സസ്‌പെന്‍ഷന്‍

04:46 PM Jul 11, 2024 IST | Online Desk
Advertisement

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവൃത്തി സമയത്ത് കാന്‍ഡി ക്രഷ് കളിക്കുകയും ഫോണില്‍ സംസാരിക്കുകയും ചെയ്ത അധ്യാപകന് സസ്‌പെന്‍ഷന്‍. ജില്ലാ മജിസ്‌ട്രേറ്റ് സ്‌കൂളില്‍ നടത്തിയ പരിശോധനയിലാണ് അധ്യാപകന്‍ കുടുങ്ങിയത്. വിദ്യാര്‍ഥികളുടെ ഹോംവര്‍ക്കുകള്‍ പരിശോധിക്കുന്ന പേപ്പറില്‍, തെറ്റായി മാര്‍ക്ക് രേഖപ്പെടുത്തിയത് ശ്രദ്ധയിപ്പെട്ട മജിസ്‌ട്രേറ്റ് കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു.

Advertisement

ഫോണില്‍ നടത്തിയ പരിശോധനയില്‍ ഓരോ ആപ്ലിക്കേഷനു വേണ്ടിയും ചെലവഴിക്കുന്ന സമയം അറിയാനുള്ള ആപ്പ് കണ്ടെത്തി. സ്‌കൂള്‍ സമയത്ത് രണ്ട് മണിക്കൂറോളം കാന്‍ഡി ക്രഷ് കളിക്കുന്നതായി ഇതില്‍ രേഖപ്പെടുത്തിയ സമയത്തില്‍നിന്ന് വ്യക്തമാവുകയായിരുന്നു. വ്യക്തിഗത ആവശ്യങ്ങള്‍ക്കായി പ്രവൃത്തി സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് അസിസ്റ്റന്റ് ടീച്ചറായ പ്രിയം ഗോയലിനെതിരെ മജിസ്‌ട്രേറ്റ് നടപടി സ്വീകരിച്ചത്. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയെന്നത് പ്രധാനമാണെന്നും മജിസ്‌ട്രേറ്റ് രാജേന്ദ്ര പാന്‍സിയ വ്യക്തമാക്കി.

ആറ് വിദ്യാര്‍ഥികളുടെ പേപ്പറുകളാണ് മജിസ്‌ട്രേറ്റ് പരിശോധിച്ചത്. 95 തെറ്റുകളാണ് ആകെ കണ്ടെത്തിയത്. ഇതില്‍ ഒമ്പതെണ്ണം ആദ്യ പേജിലായിരുന്നു. ഇതില്‍ അതൃപ്തനായാണ് ഫോണ്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. സ്‌കൂളില്‍ ആകെ ചെലവഴിക്കുന്ന അഞ്ചര മണിക്കൂറില്‍ രണ്ട് മണിക്കൂറും അധ്യാപകന്‍ കാന്‍ഡിക്രഷ് കളിക്കാന്‍ ഉപയോഗിക്കുകയാണ്. ശരാശരി 26 മിനിറ്റ് ഫോണില്‍ സംസാരിക്കാനും 30 മിനിറ്റ് സമൂഹ മാധ്യമങ്ങളിലും ചെലവഴിക്കുന്നതായും കണ്ടെത്തി. ഇതോടെ വിദ്യാഭ്യാസ വകുപ്പിനെ വിവരം അറിയിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

Advertisement
Next Article