ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
04:47 PM Dec 25, 2023 IST | Online Desk
Advertisement
ചാലക്കുടിയില്‍ വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് മരണം. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ചാലക്കുടി, കാടുക്കുറ്റിയിലാണ് സംഭവം. കാടുക്കുറ്റി സ്വദേശി മെല്‍വിന്‍ (33) ആണ് മരിച്ചത്. ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു മെല്‍വിന്‍. അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്.
Advertisement
അതേസമയം, ചാലക്കുടി മേലൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് പാടശേഖരത്തിലേക്ക് വീണ യുവാവ് മരിച്ചു. പുഷ്പഗിരി പിണ്ടാണ്ടി നായ് മേലി തോടിന് സമീപമാണ് അപകടം ഉണ്ടായ്ത്. ചാലക്കുടി വി ആര്‍ പുരം ഉറുമ്പന്‍ കുന്ന് സ്വദേശി ബിനു (23) ആണ് മരിച്ചത്. കുന്നപ്പിള്ളിയില്‍ സുഹൃത്തിന്റെ വീട്ടില്‍ ഉത്സവം കഴിഞ്ഞ് തിരിച്ച വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. രാവിലെ ആറരയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.