Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പെരിയ ഇരട്ടക്കൊലയിൽ സിബിഐ കോടതിവിധി നാളെ; കൃപേഷിനും ശരത്‌ലാലിനും നീതിലഭിക്കുമെന്ന പ്രതീക്ഷയിൽ കുടുംബം

06:36 PM Dec 27, 2024 IST | Online Desk
Advertisement

കൊച്ചി: സിപിഎമ്മിന്റെ ആക്രമ രാഷ്ട്രീയം ഏറെ ചർച്ച ചെയ്യപ്പെട്ട പെരിയ ഇരട്ടക്കൊല കേസില്‍ വിധി നാളെ. കൊച്ചി സിബിഐ കോടതിയാണ് കേസില്‍ വിധി പറയുക. സിപിഎം മുൻ എംഎല്‍എ കെ.വി കുഞ്ഞിരാമനും സിപിഎം നേതാക്കളുമടക്കം കേസില്‍ 24 പ്രതികളാണുള്ളത്. സമീപകാലത്ത് സിപിഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്. 2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേർത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് ഒന്നാം പ്രതി. നിരവധി പ്രാദേശിക നേതാക്കളും കേസില്‍ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സിബിഐ കോടതി നാളെ വിധി പറയുമ്പോൾ കൃപേഷിനും ശരത്‌ലാലിനും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും പാർട്ടി പ്രവർത്തകരും.

Advertisement

Tags :
kerala
Advertisement
Next Article