Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേരളത്തിന് യാതൊരു പ്രാതിനിത്യവും ലഭിക്കാത്ത ബജറ്റായിരുന്നു; സംസ്ഥാനങ്ങളെ ഒന്നിച്ചു കൊണ്ടുപോകുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു: ഹൈബി ഈ‍ഡൻ

02:03 PM Jul 26, 2024 IST | Online Desk
Advertisement

ന്യൂഡൽഹി: സംസ്ഥാനങ്ങളെ ഒന്നിച്ചു കൊണ്ടുപോകുന്നതിൽ പരാജയപ്പെട്ട ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചതെന്നും സഹകരണ ഫെഡറലിസം നശിപ്പിക്കുന്നത്തിന് മികച്ച ഉദാഹരണമാണ് ബജറ്റെന്നും ഹൈബി ഈ‍ഡൻ എംപി. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിലയിലാണെന്നും കർഷക,യുവ, ദളിത്, വനിത, ആദിവാസി വിരുദ്ധ ബജറ്റാണ് നിർമല സീതാരാമന്റേതെന്നും ഹൈബി ഈ‍ഡൻ കുറ്റപ്പെടുത്തി.

Advertisement

കോൺഗ്രസിന്റെ പ്രകടന പത്രികയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് യുവാക്കൾക്ക് വാർഷിക സ്റ്റൈപെൻഡോടെ ഇന്റേൺഷിപ്പ്, പുതുതായി ജോലി നിർമിക്കുന്നതിനുള്ള നികുതി ഇളവുകൾ ഇവയെല്ലാം ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ട്. അധികാരം നഷ്ടപ്പെടാതിരിക്കാൻ നടത്തിയ ബജറ്റ് ആണെന്ന് വ്യക്തമാകുന്ന തരത്തിലായിരുന്നു ബജറ്റ് അവതരണം.

കേരളത്തിന് യാതൊരു പ്രാതിനിത്യവും ലഭിക്കാത്ത ബജറ്റ് ആയിരുന്നു. 2 കേന്ദ്രമന്ത്രിമാരുണ്ടെങ്കിലും എയിംസിനെ പറ്റി ഒന്നും പറഞ്ഞില്ല. ആരോഗ്യമേഖലയിലെ ഉന്നമനത്തിനും ഒന്നും നൽകിയില്ല. സാമ്പത്തിക പ്രതിസന്ധി നേരിട്ട സംസ്ഥാനത്തെ സഹായിക്കാൻ പോലും തയാറായില്ല. പ്രളയം തകർത്ത പല സംസ്ഥാനങ്ങൾക്കും സഹായം നൽകിയെങ്കിലും കേരളത്തിന് യാതൊരു സഹായവും ലഭിച്ചില്ല. മണിപ്പൂർ കലാപം, ജമ്മുകശ്മീർ ഭീകരാക്രമണങ്ങൾ തുടങ്ങിയ രാജ്യത്തെ പ്രശ്നങ്ങളും പരാമർശിച്ച ഹൈബി ഈഡൻ പാക്കിസ്ഥാനിൽ നവാസ് ഷെരീഫിന്റെ പിറന്നാൾ ആഘോഷിക്കാൻ പോയ മോദിക്ക് ഇതുവരെയും മണിപ്പൂരിൽ പോകാൻ കഴിഞ്ഞില്ലെന്നും വിമർശിച്ചു.

Tags :
featurednewsPolitics
Advertisement
Next Article