Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മൗലാന ആസാദിനെ തമസ്‌ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ശക്തമായി ചെറുക്കും; കെ സി വേണുഗോപാൽ

02:30 PM Nov 24, 2023 IST | Veekshanam
Advertisement

കോഴിക്കോട്: ഹിന്ദു മുസ്ലീം സാഹോദര്യത്തിന് വേണ്ടി പോരാടിയ മൗലാന അബുല്‍ കലാം ആസാദിനെ തമസ്‌ക്കരിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മൗലാന അബുല്‍ കലാം ആസാദിന്റെ പേരില്‍ കോഴിക്കോട് രൂപീകരിച്ച മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സര്‍ക്കാര്‍ വന്നതോടെ രാജ്യത്തെ മൗലാന ഫൗണ്ടേഷന്‍ പ്രവര്‍ത്തനം മരവിപ്പിച്ചു. സ്‌കോളര്‍ഷിപ്പും നിര്‍ത്തിവെപ്പിച്ചു. മൗലാനയുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ ഈ രാജ്യത്ത് ഉണ്ടാക്കിയ എല്ലാ പ്രസ്ഥാനത്തെയും ഇല്ലാതാക്കുകയെന്ന നടപടിയിലാണ് മോദിയും ബിജെപി സര്‍ക്കാരും. രാജ്യത്തിന് വേണ്ടി പോരാടിയ ധീരനായ സ്വതന്ത്ര്യ സമരസേനാനി മൗലാന ആസാദ് പാഠപുസ്തകങ്ങളില്‍ നിന്നും പുറത്തായി. മാപ്പ് എഴുതി നല്‍കി ജയിലില്‍ നിന്നും ഇറങ്ങിയ വീര സവര്‍ക്കറെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി. വീര സവര്‍ക്കറെ പാഠപുസ്തകങ്ങളിലേക്ക് കുത്തിചേര്‍ക്കാന്‍ എന്‍സിആര്‍ടി സിലബില്‍ മൊത്തം മാറ്റം വരുത്തി. മൗലാന ആസാദിന്റെ സ്മരണങ്ങള്‍ മുഴുവന്‍ മാറ്റി നിര്‍ത്താന്‍ പാഠഭാഗം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഹീനമായ പ്രവൃത്തികളെ എന്തിനോടാണ് താരതമ്യം ചെയ്യാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. അധികാരം കൊണ്ട് മോദിക്ക് സിലബസ് മാറ്റാം, എന്നാല്‍ ഇന്ത്യന്‍ ജനതയുടെ മനസില്‍ നിന്നും മൗലാന ആസാദിനെ മാറ്റാന്‍ കഴിയില്ല. കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചു വന്നാല്‍ മൗലാന ആസാദിനെ പൂര്‍ണമായും ജനഹൃദയങ്ങളില്‍ എത്തിക്കാനുള്ള പാഠപുസ്തക പരിഷ്‌ക്കാരത്തിന് മുന്‍ഗണന നല്‍കുമെന്നും കെ.സി വേണു ഗോപാല്‍ വ്യക്തമാക്കി. വര്‍ത്തമാന കാലത്ത് രാജ്യം നേരിടുന്ന ഏറ്റവും ഗൗരവകരമായ യാഥാര്‍ത്ഥ്യങ്ങളെ തുറന്ന മനസ്സോടെ സമീപിക്കുന്നതിന് ഒരു വേദി എന്ന നിലയിലേക്ക് മൗലാന ആസാദിന്റെ പേരില്‍ ഒരു ഫൗണ്ടേഷന്‍ രൂപീകരിക്കാന്‍ എംഎം ഹസനും സഹപ്രവര്‍ത്തകരും എടുത്ത താല്‍പര്യത്തെ അഭിനന്ദിക്കുന്നു. ഇത് കേരളത്തിന്റെ മതേതര മനസാക്ഷിയുടെ മുന്നിലേക്ക് നേര്‍ചിത്രം വരച്ച് കാട്ടുന്ന, സംവാദവും ചര്‍ച്ചകളും സെമിനാറുകളും ക്രിയാത്മകമായ മറ്റു പരിപാടികളുമാകുന്ന ഒരു ഫൗണ്ടേഷനായി മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ വിശ്വാസവും അറിവും ഈ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് പൂര്‍ണമായി വിനിയോഗിക്കാനും പിന്നീട് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രാജ്യത്തിന്റെ പരിവര്‍ത്തനത്തിന് മാറ്റിയെടുക്കാനുമാണ് മൗലാന ശ്രമിച്ചത്. മഹാത്മഗാന്ധിക്ക് ഏറ്റവും ശക്തിമായ തുണയായും പ്രത്യേകിച്ച് ഹിന്ദു മുസ്ലീം സഹോദര്യത്തിന്റെ പ്രതീകമായും മൗലാനാ നിലകൊണ്ടു വന്നതും ഏറ്റവും ശ്രദ്ധേയമായിരുന്നു. വിഭജനകാലത്ത് ഇന്ത്യയും പാക്കിസ്ഥാനുമായി മാറപ്പെട്ടപ്പോള്‍ ഡല്‍ഹി ജുമാമസ്ജിദില്‍ നിന്നും സഹോദരന്‍മാരായ മുസ്ലീങ്ങളുമായി ഇറങ്ങി വന്ന് ഇതാണ് നിങ്ങളുടെ ഇന്ത്യയെന്ന് പറയുന്ന മൗലാന ആസാദിന്റെ ചിത്രം ദേശാഭിമാനികളെ ത്രസിപ്പിച്ചിരുന്നു. മതവും മതേതരത്വവും ഒന്നിച്ച് കൊണ്ടു പോകാന്‍ അഥവ ഏകോപിപ്പിക്കാനുള്ള ശക്തമായ ഇടപെടലുകളായിരുന്നു മൗലാന സ്വതന്ത്ര്യസമരകാലഘട്ടത്തിലും സ്വാതന്ത്ര്യനാന്തര കാലഘട്ടത്തിലും നടത്തിയത്. ഭരണത്തില്‍ ഇരിക്കുന്നത് ആരായാലും അവര്‍ക്ക് കിട്ടിയ അധികാരം രാജ്യത്തെ ജനതയുടെ നന്മക്കും വിദ്യാഭ്യാസ പരിപോഷണത്തിനും ചെലവാക്കേണ്ടവരാണ്. എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ തങ്ങളുടെ ചിന്താഗതി അടിച്ചേല്‍പ്പിക്കാന്‍ നാടിനെ വിഭജിക്കാനുള്ള പ്രത്യായ ശാസ്ത്രം അടിച്ചേല്‍പ്പിക്കാനുള്ള അവസരമാക്കുന്നവര്‍ കാലത്തിന്റെ മുന്നില്‍ മറുപടി നല്‍കേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പഴയങ്ങാടിയിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരെ നടന്ന അതിക്രമം മനസിനെ മരവിപ്പിച്ചു. കേരളത്തില്‍ എന്താണ് നടക്കുന്നത്. അതിലേറെ സങ്കടം തോന്നിയത്. അത് ചെയ്തവര്‍ക്ക് സ്വാതന്ത്ര്യസമരത്തില്‍ വീര ചക്രം നല്‍കേണ്ട രീതിയില്‍ മുഖ്യമന്ത്രി നടത്തിയ ന്യായീകരണമാണ്. തല അടിച്ച് പൊട്ടിച്ചത് ജീവരക്ഷ പ്രവര്‍ത്തനമാണെന്നാണ് അദ്ദേഹം പറഞ്ഞത്. നാളെ ടിപി ചന്ദ്രശേഖരനെ കൊന്നതും ജീവന്‍ രക്ഷ പ്രവര്‍ത്തനമായിരുന്നുവെന്ന് കേള്‍ക്കാതിരുന്നാല്‍ ഭാഗ്യം. ഇത്തരമൊരു മുഖ്യമന്ത്രി ആ കസേരക്ക് അപമാനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Advertisement

Tags :
kerala
Advertisement
Next Article