കെ. സുധാകരന്റെ ചോദ്യത്തിൽ തട്ടി കേന്ദ്രം മലക്കം മറിഞ്ഞു
04:01 PM Dec 09, 2023 IST
|
Veekshanam
Advertisement
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോയെന്ന കെ. സുധാകരൻ എംപിയുടെ ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി വിദേശകാര്യ മന്ത്രാലയം. ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് യുഎപിഎ പരിധിയിൽ ആണെന്നും ബന്ധപ്പെട്ട വകുപ്പുകളാണ് നടപടിയെടുക്കേണ്ടതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കെ സുധാകരൻ എംപിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയാണ് മറുപടി നൽകിയത്. എന്നാൽ വിഷയത്തിൽ താൻ മറുപടി നൽകിയിട്ടില്ലെന്ന് മീനാക്ഷി ലേഖി പറഞ്ഞത് വിവാദമായി. ഇതുമായി ബന്ധപ്പെട്ട പാർലമെൻറ് ഉത്തരത്തിൽ താൻ ഒപ്പുവെച്ചിട്ടില്ല . അന്വേഷണം നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.
Advertisement
Next Article