20% ഇടക്കാലാശ്വാസം അനുവദിക്കണം: ചവറ ജയകുമാർ
ശമ്പള പരിഷ്കരണം നിഷേധിക്കുന്ന സാഹചര്യത്തിൽ സമസ്ത വിഭാഗം ജീവനക്കാർക്കും അടിസ്ഥാന ശമ്പളത്തിൻ്റെ ഇരുപത് ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. നെയ്യാറ്റിൻകര ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . 2024 ജൂലായ് 1 നായിരുന്നു ശമ്പളം പരിഷ്കരിക്കേണ്ടിയിരുന്നത്. എന്നാൽ ഇത് വരെ ശമ്പള കമ്മിഷനെപ്പോലും നിയമിച്ചിട്ടില്ല. ജീവാനന്ദം പദ്ധതി കൊണ്ട് വന്ന് നിലവിലുള്ള ശമ്പളത്തിൽ നിന്ന് 25% പിടിച്ചെടുക്കാനാണ് സർക്കാരിൻ്റെ ശ്രമം ഏഴു ഗഡു 22 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ് ലഭിക്കാനുള്ളത് . പങ്കാളിത്ത പെൻഷൻ കാരോടുള്ള ചിറ്റമ്മ നയം തുടരുന്നു. മെഡിസെപ്പ് പദ്ധതി താറുമാറായി.
2019ലെ ശമ്പള പരിഷ്കരണ കുടിശ്ശിക നാളിതുവരെ നൽകിയിട്ടില്ല അഞ്ചുവർഷമായി സറണ്ടർ അനുവദിച്ചിട്ട്. രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങൾ നിർബാധം തുടരുകയാണ്. അഡ്മിനിസ്ട്രേറ്റ് സമീപിക്കുന്നതിന് ജീവനക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. ക്ഷാമബത്താ വിഷയത്തിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാൻ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതിനും എതിരെ അസോസിയേഷൻ കേസ് നൽകിയിരിക്കുകയാണ്. സർവീസ് വെയിറ്റേജ് പുനസ്ഥാപിച്ച് ശമ്പള പരിഷ്കരണ നടപടികൾ പൂർത്തിയാക്കണം . പങ്കാളിത്ത പെൻഷൻ പിൻവലിക്കണം അദ്ദേഹം തുടർന്നു പറഞ്ഞു.
ജീവനക്കാരുടെ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതു വരെ നിരന്തര സമരം തുടരുമെന്ന് സംസ്ഥാന പ്രസിഡൻ്റ് ഓർമ്മിപ്പിച്ചു . ഡി സി സി സെക്രട്ടറി അഡ്വ. വിനോദ് സെൻ മുഖ്യ പ്രഭാഷണം നടത്തി. അതിയന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. കെ. അനിത, അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ വി.എസ്. രാഘേഷ്, ജോർജ് ആൻ്റണി, ഷാജി എസ്, വി.സി. ഷൈജി ഷൈൻ, എസ്. സജി, പ്രഭാകരൻ നായർ , വി.സി. ഷിബു ഷൈൻ, ആർ.റ്റി. നോബിൾ സിംഗ്, ബാബാ കുമാർ, എം. മസൂദ്, എസ്.വി.ബിജു, എൻ.ആർ. ഷിബി, വി എൻ.ഷൈൻ കുമാർ, ആർ.കെ. ശ്രീകാന്ത്, എസ്. എസ്. മനുലാൽ, അജയാക്ഷൻ പി.എസ്, അജിത് കുമാർ, സുജ കുമാരി, അശ്വതി എസ്.ജി എന്നിവർ സംസാരിച്ചു.