ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും നേർക്കുനേർ
2024 സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. മാർച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ക്യാപ്റ്റൻ കൂൾ എം എസ് ധോണിയും മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയും നേർക്കുനേർ വരുമ്പോൾ ആരാധകർ ആകാംക്ഷയിലാണ്. ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യത്തെ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്താണ്. ഡൽഹിയിലെ വേദി മത്സരത്തിന് സജ്ജമാകാത്തതാണ് മത്സരം മാറ്റിവയ്ക്കാൻ കാരണം.
ഒൻപതാം തവണയാണ് ചെന്നൈ ഐപിഎല്ലിൽ ഉദ്ഘാടന മത്സരത്തിനായി ഒരുങ്ങുന്നത്. ആദ്യ 21 മത്സരങ്ങളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിൻ്റെ ആദ്യ മത്സരം മാർച്ച് 24നാണ്. ജയ്‌പൂരിൽ നടക്കുന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സാണ് എതിരാളികൾ. ഉച്ച കഴിഞ്ഞ് 2.30നും വൈകിട്ട് 6.30നുമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഐപിഎൽ 2024 - മത്സര ക്രമം
(ടീമുകൾ, തീയതി, സമയം, വേദി എന്ന ക്രമത്തിൽ)
ചെന്നൈ സൂപ്പർ കിംഗ്‌സ് - റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ, മാർച്ച് 22, 6:30, ചെന്നൈ
പഞ്ചാബ് കിംഗ്‌സ് - ഡൽഹി ക്യാപിറ്റൽസ്, മാർച്ച് 23, 2:30, മൊഹാലി
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - സൺറൈസേഴ്‌സ് ഹൈദരാബാദ്, മാർച്ച് 23, 6:30, കൊൽക്കത്ത
രാജസ്ഥാൻ റോയൽസ് - ലക്‌നൗ സൂപ്പർ ജയൻ്റ്സ്, മാർച്ച് 24, 2:30, ജയ്‌പൂർ
ഗുജറാത്ത് ടൈറ്റൻസ് - മുംബൈ ഇന്ത്യൻസ്, മാർച്ച് 24, 6:30, അഹമ്മദാബാദ്
റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ- പഞ്ചാബ് കിംഗ്‌സ്, മാർച്ച് 25, 6:30, ബെംഗളൂരു
ചെന്നൈ സൂപ്പർ കിംഗ്സ് - ഗുജറാത്ത് ടൈറ്റൻസ്, മാർച്ച് 26, 6:30, ചെന്നൈ
സൺറൈസേഴ്സ‌് ഹൈദരാബാദ് - മുംബൈ ഇന്ത്യൻസ്, മാർച്ച് 27, 6:30, ഹൈദരാബാദ്
രാജസ്ഥാൻ റോയൽസ് - ഡൽഹി ക്യാപിറ്റൽസ്, മാർച്ച് 28, 6:30, ജയ്പൂർ
റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, മാർച്ച് 29, 6:30, ബെംഗളൂരു
ലക്നൗ സൂപ്പർ ജയന്റ്റ്സ്- പഞ്ചാബ് കിംഗ്‌സ്, മാർച്ച് 30, 6:30, ലക്നൗ
ഗുജറാത്ത് ടൈറ്റൻസ് - സൺറൈസേഴ്‌സ് ഹൈദരാബാദ്. മാർച്ച് 31, 2:30, അഹമ്മദാബാദ്
ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിങ്സ്, മാർച്ച് 31, 6:30, വിശാഖപട്ടണം
മുംബൈ ഇന്ത്യൻസ് - രാജസ്ഥാൻ റോയൽസ്, ഏപ്രിൽ 1, 6:30, മുംബൈ
റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ - ലക്‌നൗ സൂപ്പർ ജയൻ്റ്സ്, ഏപ്രിൽ 2, 6:30, ബെംഗളൂരു
ഡൽഹി ക്യാപിറ്റൽസ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഏപ്രിൽ 3, 6:30, വിശാഖപട്ടണം
ഗുജറാത്ത് ടൈറ്റൻസ് - പഞ്ചാബ് കിംഗ്‌സ്, ഏപ്രിൽ 4, 6:30, അഹമ്മദാബാദ്
സൺറൈസേഴ്സ‌് ഹൈദരാബാദ് - ചെന്നൈ സൂപ്പർ കിങ്‌സ്. ഏപ്രിൽ 5, 6:30, ഹൈദാബാദ്
രാജസ്ഥാൻ റോയൽസ് - റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ഏപ്രിൽ 6. 6:30, ജയ്‌പുർ
മുംബൈ ഇന്ത്യൻസ് - ഡൽഹി ക്യാപിറ്റൽസ്, ഏപ്രിൽ 7, 2:30, മുംബൈ
ലക്നൗ സൂപ്പർ ജയന്റ്സ്' - ഗുജറാത്ത് ടൈറ്റൻസ്, ഏപ്രിൽ 7, 6:30, ലക്നൗ