പുതുവർഷത്തിൽ ഞാറക്കാട് കോളനിയുടെ ഹൃദയം തൊട്ട് രമേശ് ചെന്നിത്തല
കോഴിക്കോട്, എലത്തൂർ ചേളന്നൂർ ഞാറക്കാട്ട് കോളനി നിവാസികൾക്ക് നിരവധി പുതുവത്സര സമ്മാനങ്ങളുമായിട്ടാണ് രമേശ് ചെന്നിത്തല എത്തിയത് , കഴിഞ്ഞ 15 വർഷമായി എല്ലാ പുതു വർഷ ദിനത്തിലും മുടങ്ങാതെ നടത്തുന്ന പട്ടികജാതി കോളനി സന്ദർശനം ഇത്തവണ ചേളന്നൂർ കോളനി നിവാസികൾക്ക് അനുഗ്രഹമായി
2011 ൽ കെപിസിസി പ്രസിഡന്റായിരിക്കേ കെ. കരുണാകരന്റെ മണ്ഡലമായ മാള കുന്നത്തു കാട് കോളനി യിൽ ഗാന്ധി ഗ്രാമം എന്നു പേരിട്ടാണ് കോളനി സന്ദർശനം പരിപാടിക്ക് തുടക്കം കുറിച്ചത്. രാവിലെ 9.30 ന് ഞാറക്കാട്ട് കോളനിയിലെത്തിയ രമേശ് ചെന്നിത്തലയെ കോളനിയിലെ മുതിർന്ന അംഗം കല്യാണിയമ്മയുടെ നേതൃത്വത്തിൽ പരമ്പരാഗതരീതിയിൽ പാള തൊപ്പിയണിയിച്ചു സ്വീകരിച്ചു, തുടർന്ന് കോളനി നിവാസികൾക്ക് ഒപ്പം പ്രഭാത ഭക്ഷണം കഴിച്ച ചെന്നിത്തല കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ നേരിൽ കണ്ടു വിലയിരുത്തി.
കോളനി വാസികൾ നേരിടുന്ന പ്രശ്നങ്ങൾ അവർ ഓരോന്നായി രമേശ് ചെന്നിത്തലയുമായി പങ്കു വച്ചു പ്രാഥമികമായി തനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അദ്ദേഹം വേദിയിൽ പ്രഖ്യാപിച്ചു.
15 വർഷത്തോളമായി പട്ടയം ലഭിക്കാത്ത 12 കുടുംബങ്ങളുടെ പ്രശ്നം വേദിയിൽ വച്ചു തന്നെ കോഴിക്കോട് എഡിഎമ്മുമായി ഫോണിൽ സംസാരിച്ച് ഇവർക്ക് എത്രയും പെട്ടെന്ന് പട്ടയം ലഭിക്കാനുള്ള നടപടി സ്വീകരിച്ചു. കൂടാതെ കോളനിയിലെ 8 വീടുകൾക്ക് അറ്റകുറ്റ പണികൾ നടത്താൻ ഓരോ ലക്ഷം രൂപ വീതം ഗാന്ധി ഗ്രാമം ഫണ്ടിൽ നിന്നും ലഭ്യമാക്കുന്നതാണ് എന്നറിയിച്ചു കോളനി നിവാസികളായ വിഷ്ണു വാസു, ജലജാ സത്യൻ, ശിവദാസൻ, ഉബൈ ഭാനു, രവീന്ദ്രൻ, ശാരദ, ദേവി എന്നിവരുടെ വീടുകളുടെ അറ്റകുറ്റ പണിക്കാണ് തുക അനുവദിച്ചത്.
കൂടാതെ പഠനാവശ്യങ്ങൾക്ക് ബാലകൃഷ്ണന്റെ മകൾ അമയക്കും ശിവദാസന്റെ മകൾ അശ്വതിക്കും ഓരോ ലാപ്ടോപ്പുകൾ നൽകുമെന്നറിയിച്ചു, ഐ ടി ഐ വിദ്യാർത്ഥിനിയായ അശ്വിതി യുടെ - 3 മാസത്തെ ഹോസ്റ്റൽ ഫീസ് വാർഡ് അംഗം ,ഷാനി അറിയിച്ചതിനെ തുടർന്ന് വേദിയിൽ വച്ച് ആദ്യ ഗഡുവായി 4500 രൂപ രമേശ് ചെന്നിത്തല നൽകി. ബാക്കി തുക സമയബന്ധിതമായി നൽകും
കോളനി നിവാസി ഷീബയുടെ മകളുടെ വിവാഹ ചിലവിലേക്ക് 25000 രൂപ ഗാന്ധി ഗ്രാമം ഫണ്ടിൽ നിന്നും അനുവദിച്ചു. അർജ്ജുൻ , ശ്രീനത എന്നിവരുടെ കുട്ടികൾക്ക് ഗാന്ധി ഗ്രാമം പദ്ധതിയിൽ 3 സൈക്കിളുകൾ നൽകുമെന്ന് ചെന്നിത്തല പറഞ്ഞു. ഇതു കൂടാതെ സർക്കാർ തലത്തിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ അധികൃതരുടെ അടിയന്തിര ശ്രദ്ധയിൽ കൊണ്ട് വന്ന് പരിഹരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു, തുടർന്ന് കോളനി നിവാസികൾക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ച ചെന്നിത്തല ശേഷം കോളനി നിവാസികളുടെ കലാപരിപാടികളും ഫോക്ക് ലോർ അക്കാദമി കോളനി നിവാസികൾക്കായി ഒരുക്കിയ കലാപരിപാടിയും കണ്ട ശേഷമാണ് ചെന്നിത്തല മടങ്ങിയത്.
ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദളിത് കോൺഗ്രസ് പ്രസിഡന്റ് എ കെ. ശശി. കെ പി സി സി ഭാരവാഹികളായ അഡ്വ. കെ.ജയന്ത്, പി.എം. നിയാസ്, എൻ. സുബ്രഹ്മണ്യം, ആർ വത്സലൻ, മലയിൻകീഴ് വേണു ഗോപാൽ,, കെ.എം അഭിജിത്ത്, ഐ. മൂസ്സ, സുധീർ ,ശ്രീ നന്ദ രാജ് , ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ പെടുത്തു. ചേളന്നൂർ പഞ്ചായത്ത് പ്രസിഡന്റ്പി.പി. നൗഷീർ നന്ദി പറഞ്ഞു