ഹരിയാന ബിജെപി- ജെജെപി സർക്കാർ വീണു, മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ രാജിവെച്ചു, ജെജെപിയെ വിഴുങ്ങി മന്ത്രിസഭ രൂപീകരിക്കാൻ നീക്കം
ചണ്ഡീഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഹരിയാനയിൽ ബിജെപി സഖ്യസർക്കാർ വീണു. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ രാജിവെച്ചു. ലോക്സഭാ സീറ്റിനെ ചൊല്ലി ബിജെപി-ജെജെപി തമ്മിലുണ്ടായ തർക്കമാണ് സത്യസർക്കാർ നിലംപതിക്കാൻ കാരണം.
കർഷക സമരത്തെ സർക്കാർ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിട്ടതിനു പിന്നാലെ ഹരിയാനയിൽ ജെജെപി-ബിജെപി ബന്ധം വഷളായിരുന്നു ഇതിനു പിന്നാലെയാണ് ലോക്സഭാ സീറ്റിനെ ചൊല്ലി ഇരു പാർട്ടികളും തമ്മിൽ തർക്കം ഉടലെടുത്തത് ഇതിനിടെയാണ് ഹരിയാനയിലെ ആറ് സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ സത്യസർക്കാർ നിലംപതിക്കുകയും ഇന്ന് ചൊവ്വാഴ്ച ഉച്ചയോടെ രാജഭവനിൽ എത്തി മുഖ്യമന്ത്രി ഗവർണർക്ക് രാജികത്ത് കൈമാറി.
അതേസമയം 5 ജെജെപി വിമതരേയും സ്വതന്ത്ര എംഎൽഎമാരെയും കൂട്ടുപിടിച്ച് ബിജെപി രൂപീകരിക്കുമെന്നാണ് പുറത്തുവരുന്നത്. എന്നാൽ മനോഹർലാൽ ഖട്ടാറേ മാറ്റി പിന്നോക്ക വിഭാഗക്കാരനായ നയാബ് സിംഗ് സൈനി ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയായി ചുമതലയേൽക്കും എന്നാണ് സൂചന.