ക്രിസ്തുമസ് പുതുവത്സര അവധിക്കാലം; തിരക്ക് പരിഗണിച്ച് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണം:
എം കെ രാഘവൻ എംപി
10:41 AM Dec 17, 2024 IST
|
Online Desk
Advertisement
ന്യൂഡൽഹി: ക്രിസ്തുമസ് പുതുവത്സര അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ബാംഗ്ലൂർ, തിരുവനന്തപുരം, മുംബൈ, ഡൽഹി, ചെന്നൈ എന്നിടങ്ങളിൽനിന്ന് വടക്കൻ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് എം.കെ രാഘവൻ എം.പി ലോക്സഭയിലെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു.
Advertisement
മെട്രോ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് ട്രെയിനുകളുടെ അഭാവം കൃസ്തുമസ് അവധിക്കാലത്ത് തിരക്ക് വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്. ബാംഗ്ലൂർ, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് റിസർവേഷൻ ലഭ്യമാകാത്ത ഈ സാഹചര്യം മുതലെടുത്ത് സ്വകാര്യ ബസ് ലോബികൾ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കി ജനങ്ങളെ പിഴിയുകയാണെന്നും എം. പി ചൂണ്ടിക്കാട്ടി. തിരക്ക് ലഘൂകരിക്കാൻ കേരളത്തിൽ അധിക മെമു സർവ്വീസുകളും, എക്സ്പ്രസ് സർവ്വീസുകളും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
Next Article