Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേരള ചരിത്രത്തിലെ ഒരു സുപ്രധാന സംഭവം സിനിമയാകുന്നു; മഞ്ഞുമ്മൽ ബോയിസിന് ശേഷം വീണ്ടും ഹിറ്റടിക്കാൻ ഒരുങ്ങുന്നു ചിദംബരം

12:51 PM Mar 06, 2024 IST | ലേഖകന്‍
Advertisement
Advertisement

മലയാള സിനിമയിലെ നാലാമത്തെ 100 കോടി ക്ലബ് ചിത്രമായിരിക്കുകയാണ് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സ്. മലയാളത്തിലെ ഏറ്റവും വേഗത്തില്‍ 100 കോടി കടന്ന ചിത്രം എന്ന റെക്കോർഡും മഞ്ഞുമ്മലിന് തന്നെ. 2006 ല്‍ കൊടെക്കനാലില്‍ ടൂറുപോയ എറണാകുളം മഞ്ഞുമ്മലിലെ പതിനൊന്ന് അംഗ സംഘത്തിന് നേരിടേണ്ടിവന്ന അതിജീവനത്തിന്റെ അനുഭവമാണ് ചിത്രത്തിൽ ചിദംബരം ഒരുക്കിയത് . കേരളത്തിന് പുറമേ തമിഴ്നാട്ടിലും വലിയ ഹിറ്റായി മാറുകയാണ് 'മഞ്ഞുമ്മൽ ബോയ്സ്' .
ഇതേ സമയം തന്നെയാണ് തന്‍റെ അടുത്ത ചിത്രത്തെ സംബന്ധിച്ചുള്ള സൂചനകൾ സംവിധായകന്‍ ചിദംബരം പുറത്തു വിടുന്നത്. കേരള ചരിത്രത്തിലെ ഒരു സുപ്രധാന സംഭവം ചലച്ചിത്രമാക്കുവാന്‍ ആലോചിക്കുന്നതായാണ് എന്ന് ചിദംബരം വ്യക്തമാക്കിയത്.
അടുത്ത സിനിമ കേരളത്തിലെ ഒരു ചരിത്ര സംഭവം ആസ്പദമാക്കിയിട്ടുള്ള ഹിസ്റ്റോറിക്കൽ പീരീഡ് ഡ്രാമ ആയിരിക്കുമെന്നും, വലിയ ബഡ്ജറ്റിൽ ആയിരിക്കും സിനിമ ഒരുക്കുകയെന്നും സംവിധായകൻ പറഞ്ഞു . എന്നാൽ ചിത്രത്തിന്റെ പ്രാരംഭ ജോലികളിലേക്ക് താൻ കടക്കാൻ പോകുന്നെ ഒള്ളു എന്നും ചിദംബരം വ്യക്തമാക്കി.

Tags :
CinemaEntertainmentkerala
Advertisement
Next Article