സിറ്റി ക്ലിനിക് ഗ്രുപ്പിന് പ്രശസ്ത എ സി എഛ് എസ് ഐ അക്രഡിറ്റേഷൻ ലഭിച്ചു.
കുവൈറ്റ് സിറ്റി : മുർഗാബ്, മഹബൂല, ഖൈത്താൻ സിറ്റി ക്ലിനിക് ഇന്റർനാഷണൽ ഉൾക്കൊള്ളുന്ന സിറ്റി ക്ലിനിക് ഗ്രുപ്പിന് പ്രശസ്ത ഓസ്‌ട്രേലിയൻ കൌൺസിൽ ഓൺ ഹെൽത്ത്കെയർ സ്റ്റാൻഡേർഡ്‌സ് (എ സി എഛ് എസ് ഐ) ഫോർ ആംബുലറ്ററി കെയർ സെന്റേഴ്സ് ന്റെ അക്രഡിറ്റക്ഷന് ലഭിച്ചു. കുവൈറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ പോളിക്ലിനിക് എന്ന ബഹുമതിക്ക് സിറ്റി ക്ലിനിക് ഗ്രുപ്പ അർഹമായി. സേവന നിലവാരം ഉയർത്തുന്നതിനുള്ള ക്ലിനിക്കുകളും പരിശ്രമത്തിനു ഇത് നാഴികക്കല്ലായി മാറിയിട്ടുണ്ട്. ഗ്രുപ്പിന്റെ എല്ലാ ക്ലിനിക് കളി ലും ഈ അക്രെഡിറ്റക്ഷന് നിലവിൽ വന്നു കഴിഞ്ഞു. വിവിധ ബ്രാഞ്ചുകൾക്കുള്ള യോഗ്യത പത്രങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പ്രവർത്തനക്ഷമത, രോഗികളുടെ സുരക്ഷ, അപായകൈകാര്യത, ഗുണ നിലവാരം എന്നിങ്ങനെയുള്ള കർശന മാനദണ്ഡങ്ങളെ സമഗ്രമായി വിലയിരുത്തിയശേഷമാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളതെന്നും അങ്ങേയറ്റം അർപ്പണ ബോധവും വ്യാദഗ്ധ്യവുമാണ് അതിനു തങ്ങളെ പ്രാപ്തമാക്കിയതെന്നു മാനേജ്‌മെന്റ് വിശദീകരിച്ചു.
അക്രെഡിറ്റേഷൻ ചടങ്ങിനായി ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച യോഗത്തിൽ ജന. മാനേജർ ശ്രീ കെ പി ഇബ്രാഹിംക്ഷണിക്കപ്പെട്ടവരെ സ്വാഗതം ചെയ്തു. സി ഇ ഓ ശ്രിമതി ആനി വിത്സൺ മുഖൈതിഥി ആസ്ട്രേലിയൻ അംബാസിഡർ മിസ്സിസ് മെലിസ് കെല്ലി, ഓൺലൈനായി പങ്കെടുത്ത എ സി എഛ് എസ് ഐ മിഡിൽ ഈസ്റ്റ് ഡയറക്ടർ ബേസിൽ അൽ സായെഗ്, ലീഡ് കൊച്ച മാനേജർ ദോ രമൺ ദളിവൽ എന്നിവരെ പരിചയപ്പെടുത്തി. ഇ നേട്ടത്തിൽ ഏറെ അഭിമാനമുണ്ടെന്ന് എം ഡി ഡോ. നൗഷാദ് കെ പി പറഞ്ഞു. പ്രത്യകം ക്ഷണിക്കപ്പെട്ട ആരോഗ്യമന്താലയത്തിലെ ഉദ്യോഗസ്ഥരും അറബ് മാധ്യമ പ്രവർത്തകരും നിരവധി മലയാളം മാധ്യമ പ്രവർത്തകരും സിറ്റി ക്ലിനിക് ഗ്രുപ്പിലെ വിവിധ ഡോക്ടർമാരും അനുബന്ധ ഉദ്യോഗസ്ഥരും സന്നിഹിതരാ യിരുന്നു.