For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഒരുമ അംഗങ്ങൾക്ക് പ്രത്യേക ഓഫറുകളുമായി സിറ്റി ക്ലിനിക്ക്

ഒരുമ അംഗങ്ങൾക്ക് പ്രത്യേക ഓഫറുകളുമായി സിറ്റി ക്ലിനിക്ക്
Advertisement

കുവൈത്ത് സിറ്റി : സിറ്റി ക്ലിനിക്കിൽ കെ.ഐ.ജിയുടെ സാമൂഹ്യക്ഷേമ പദ്ധതിയായ ‘ഒരുമ’ അംഗങ്ങൾക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. കൺസൽട്ടേഷന് അമ്പതു ശതമാനം ഇളവും ലാബ് ടെസ്റ്റുകൾ, റേഡിയോളജി സേവന നടപടി ക്രമങ്ങൾ, ഫാർമസി എന്നിവയിൽ പ്രത്യേക ഇളവും ലഭ്യമാകും. കുവൈത്തിലെ ആദ്യ എ.സി.എച്ച്.എസ്.ഐ അംഗീകൃത ക്ലിനിക്കായ സിറ്റി ക്ലിനിക്കിന്റെ ഫഹാഹീൽ ബ്രാഞ്ചിൽ വെച്ച് നടന്ന ധാരാണപത്രം ഒപ്പുവെക്കൽ ചടങ്ങിൽ സിറ്റി ക്ലിനിക് ഡെപ്യൂട്ടി ജനറൽ മാനേജർ സതീഷ് മഞ്ജപ്പ, ക്വാളിറ്റി കൺട്രോൾ മാനേജർ നിതിൻ ജഗന്നാഥ്, മഹ്ബൂല ബ്രാഞ്ച് മാനേജർ മിലൻ ജലീൽ അഹമ്മദ്, ഫഹാഹീൽ ബ്രാഞ്ച് മാനേജർ കിരൺ റെഡ്ഡി, ഖൈത്താൻ ബ്രാഞ്ച് മാനേജർ ഫാവാസ് എന്നിവർ പങ്കെടുത്തു. ഒരുമ ആക്ടിങ് ചെയർമാൻ സാബിഖ് യൂസുഫ്, സെക്രട്ടറി നവാസ് എസ്.പി, ഫഹാഹീൽ ഏരിയ കൺവീനർ എം.കെ. അബ്ദുൽ ഗഫൂർഎന്നിവർക്ക് പുറമെ കെ.ഐ.ജി ഫഹാഹീൽ ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കാളികളായി. ഒരുമയുമായുള്ള ധാരണ സമൂഹാരോഗ്യ പുരോഗതിയിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണെന്നും, നിലവാരമേറിയ ആരോഗ്യ പരിപാലനം ഉറപ്പാക്കുകയാണ് സിറ്റി ക്ലിനിക് ലക്‌ഷ്യം വെക്കുന്നതെന്നും സിറ്റി ക്ലിനിക് അധികാരികൾ പറഞ്ഞു.

Advertisement


ഡിസംബർ ആറിന് തുടങ്ങിയ കാമ്പയിൻ രണ്ട് മാസം നീണ്ടുനിൽക്കും. കാമ്പയിൻ കാലയളവിൽ മാത്രമാണ് ഒരുമയിൽ അംഗത്വം എടുക്കാനും പുതുക്കാനും കഴിയുക. രണ്ടര ദിനാർ നൽകി എല്ലാ മലയാളിക്കും പദ്ധതിയിൽ അംഗത്വമെടുക്കാം. ഒരുമയിൽ അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിയുടെ നോമിനിക്ക് രണ്ട് ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ ധന സഹായം ലഭിക്കും. അംഗങ്ങൾക്ക് പ്രത്യേക രേതാഗങ്ങൾക്ക് ചികിത്സാ സഹായമായി ധന സഹായവും നൽകുന്നുണ്ട്.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.