Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം: പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിചാര്‍ജ്ജ്, പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു

02:57 PM Dec 20, 2023 IST | Online Desk
Advertisement

തിരുവനന്തപുരം: നവ കേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിവീശിയിട്ടും പിന്‍മാറാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ്‌ചെയ്ത് നീക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ തടഞ്ഞു. നിലവില്‍ രാഹുലിനൊപ്പം വനിതാ പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വനിതാ പ്രവര്‍ത്തകരെ വസ്ത്രമടക്കം വലിച്ചു കീറിയതിലാണ് നിലവിലെ പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് ഓടിച്ചിട്ട് അടിക്കുകയാണ്. പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.

Advertisement

അതേസമയം, സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. പൊലീസിനെതിരെ പ്രവര്‍ത്തകര്‍ സംഘടിച്ച് സമരം ശക്തമാക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് നടക്കുന്നത്.പൊലീസ് പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിവീശി അക്രമം ശക്തമാക്കുകയായിരുന്നു. കടകളില്‍ വരെ പൊലീസ് കയറി പ്രവത്തകരെ തല്ലി. വനിതാ പ്രവത്തകരെ പൊലീസ് മര്‍ദിച്ചതാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ പ്രതിപക്ഷ നേതാവിന്റെ വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി.

Advertisement
Next Article