Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ലോക്കൽ സമ്മേളനത്തിൽ ചേരിപ്പോര് രൂക്ഷമായി; ആരോപണ വിധേയനെ കമ്മിറ്റിയിൽ ഉൾപെടുത്തിയില്ല

04:07 PM Oct 25, 2024 IST | Online Desk
Advertisement

കായംകുളം: കായംകുളത്തെ സിപിഎം ലെ ഗ്രൂപ്പ്‌ ചേരിപോരിന്റെ ഭാഗമായി ആരോപണവിധേയനായ ലോക്കൽ കമ്മിറ്റി അംഗത്തെ ഉൾപെടുത്താതെ സമ്മേളനം അവസാനിച്ചു. കരീലകുളങ്ങരയിൽ നടന്ന ലോക്കൽ സമ്മേളനത്തിലാണ് കൊലപാതക ശ്രമം ഉൾപ്പടെയുള്ള നിരവധി ക്രിമിനൽ മാഫിയ കേസുകളിൽ പ്രതിയായി എന്ന ആരോപണം ഉന്നയിച്ചാണ് ലോക്കൽ കമ്മിറ്റി അംഗമായ ആഷിഖ് കെ അജയനെ പാർട്ടി സസ്പെന്ഷനിൽ നിർത്തിയിരുന്നത്.

Advertisement

സിപിഎം ജില്ല കമ്മിറ്റി അംഗവും ജില്ല സെക്രട്ടറിയേറ്റ് മെമ്പറും തമ്മിലുള്ള രാക്ഷ്ട്രീയ ചേരിപോരിന്റെ ഭാഗമായയാണ്. ജില്ല കമ്മിറ്റി മെമ്പറുടെ സഹോദരിയുടെ മകനായിട്ടുള്ള ആഷിഖ് കെ അജയനെ ഭരണം ഉള്ളപ്പോൾ തന്നെ കാപ്പ ചുമത്തി നാട് കടത്തിയത് അന്ന് ഏറെ വിവാദം സൃഷ്ട്ടിച്ചിരുന്നു.
ഈ സംഭവം പോലീസിനെയും ഏറെ തലവേദന സൃഷ്ടിച്ചിരുന്ന ഒന്നായിരുന്നു.
പാർട്ടിയിലെ ഈ വിഭാഗീയത പുറം ലോകം അറിയാതെ ഇരിക്കാനും തങ്ങളെ എതിർക്കുന്ന സഖാക്കളേ ഒതുക്കാനും ചില സഖാക്കളെ വരുതിയ്ക്ക് നിർത്താൻ വേണ്ടി ഭരണ -പോലീസ് ബന്ധങ്ങൾ ഉപയോഗിച്ച് ക്വട്ടേഷൻ മാഫിയ ബന്ധങ്ങൾ ഉണ്ട് എന്ന കുപ്രചാരണങ്ങൾ നടത്തി ഒരു വിഭാഗത്തെ ഇല്ലായ്മ ചെയ്യാനും നേതൃത്വം ശ്രമിക്കുന്നതായ ആക്ഷേപവും ഉണ്ട്.

കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ഏരിയ കമ്മിറ്റിയിൽ ലോക്കൽ സമ്മേളനങ്ങളിൽ പങ്കെടുന്നതിൽ നിന്നും ജില്ല കമ്മിറ്റി അംഗം എൻ ശിവദാസനെ വിലക്കിയത് അണിയറയിൽ വലിയ ചർച്ച ആയിരിക്കുകയാണ്. അതിന് ശേഷമുണ്ടായ ഒരു വഴിതിരിവാണ് കരീലക്കുളങ്ങരയിൽ ഇങ്ങനെ ഒരു നടപടിയും ഇങ്ങനെ ഒരു വിവാദത്തിലേക്ക് എത്തി നില്കുന്നത്. എന്നാൽ വരും ദിവസങ്ങളിൽ ഇതിനെ കുറിച്ച്ചുള്ള ചർച്ചകൾ ഉണ്ടാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട നേതൃത്വം പറയുന്നത്.

Tags :
news
Advertisement
Next Article