For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ​ക്ക് ക്ലീ​ൻ ചി​റ്റ്; ക്രൈം​ബ്രാ​ഞ്ച് ന​ട​പ​ടി​ക്കെ​തി​രെ യൂ​ത്ത് കോണ്‍​ഗ്ര​സ് കോ​ട​തി​യി​ലേ​ക്ക്

05:14 PM Oct 04, 2024 IST | Online Desk
മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ​ക്ക് ക്ലീ​ൻ ചി​റ്റ്  ക്രൈം​ബ്രാ​ഞ്ച് ന​ട​പ​ടി​ക്കെ​തി​രെ യൂ​ത്ത് കോണ്‍​ഗ്ര​സ് കോ​ട​തി​യി​ലേ​ക്ക്
Advertisement

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ പോലീസ് കസ്റ്റഡിയിലെടുത്ത യൂ​ത്ത്കോ​ൺ​ഗ്രസ് പ്ര​വ​ർ​ത്ത​ക​രെ ക്രൂരമായി മർദ്ദിച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ​ക്ക് ക്ലീ​ൻ ചി​റ്റ് ന​ല്‍​കി​യ ക്രൈം​ബ്രാ​ഞ്ച് ന​ട​പ​ടി​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ട​തി​യി​ലേ​ക്ക്. കേ​സി​ല്‍ മ​ര്‍​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ കി​ട്ടി​യി​ല്ലെ​ന്ന വി​ചി​ത്ര​മാ​യ കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ക​ള്‍​ക്കു ക്രൈം​ബ്രാ​ഞ്ച് ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യ​ത്.

Advertisement

ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളോ​ടു മർദ്ദനമേൽക്കുന്നത് സംബന്ധിച്ച ദൃ​ശ്യ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടിട്ടു ന​ല്‍​കിയി​ല്ലെ​ന്നും കി​ട്ടി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ മ​ര്‍​ദ​ന​മി​ല്ലെ​ന്നു​മാ​ണു ആ​ല​പ്പു​ഴ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലെ പ്ര​ധാ​ന വാ​ദം. അ​തേ​സ​മ​യം മ​ര്‍​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് മേ​ധാ​വി​ക്കും ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​ക്കും ഇ–​മെ​യി​ലി​ല്‍ ന​ല്‍​കി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ട​തി​യി​ല്‍ ത​ട​സ ഹ​ര്‍​ജി ന​ല്‍​കും. യൂത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ആ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു കൈ​മാ​റി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ളാ യാ​ത്ര​യ്ക്കി​ട​യി​ൽ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ന​വ​കേ​ര​ള സ​ദ​സി​നാ​യി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ക്കു​ന്ന ബ​സ് ക​ട​ന്നു​പോ​കു​മ്പോ​ൾ മു​ദ്രാ​വാ​ക്യം വി​ളി​ച്ച യൂ​ത്ത്‌​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അം​ഗ​ര​ക്ഷ​ക​ർ​ചേ​ർ​ന്ന് വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച​ത്.

ബ​സ് ക​ട​ന്നു​പോ​കു​മ്പോ​ൾ പ്ര​തി​ഷേ​ധി​ച്ച പ്ര​വർ​ത്ത​ക​രെ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ കസ്റ്റഡിയിൽ എടുത്തിരുന്നു. എ​ന്നാ​ൽ ബ​സി​നു​പി​ന്നാ​ലെ വാ​ഹ​ന​ത്തി​ലെ​ത്തി​യ അം​ഗ​ര​ക്ഷ​ക​ർ ലാ​ത്തി​കൊ​ണ്ട് പോലീസ് നോക്കിനിൽക്കെ ഇ​വ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ത​ല​യ്ക്ക​ട​ക്കം പ​രി​ക്കേ​റ്റി​ട്ടും കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​രു​ന്നി​ല്ല. പ്ര​വ​ർ​ത്ത​ക​ർ കോ​ട​തി​യെ സ​മീ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് പോ​യി​ല്ല. തു​ട​ർ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ഡി​ജി​പി​ക്കു​മു​ൾ​പ്പെ​ടെ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ട​ത്.

Tags :
Author Image

Online Desk

View all posts

Advertisement

.