Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം എന്ന് തെളിഞ്ഞു; എക്സാലോജിക്കിനെതിരെ സിബിഐയും ഇഡിയും അന്വേഷിക്കേണ്ട കേസാണ്; പ്രതിപക്ഷ നേതാവ്

01:36 PM Jan 18, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: മകൾക്കെതിരായ മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി എക്സാലോജിക്കിനെതിരായ രജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ട് പുറത്തുവന്നത് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

Advertisement

ഇൻകം ടാക്സ് ഇന്ററിംഗ് ബോർഡ് റിപ്പോർട്ട് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചപ്പോൾ കെഎംആർഎൽന് വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകിയിരുന്നുവെന്നും എക്സാലോജിക്കിന്റെ വാദങ്ങൾ കേൾക്കാനുള്ള സാവകാശം ഇൻകം ടാക്സ് ഇന്ററിംഗ് ബോർഡ് നൽകിയില്ല എന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.എന്നൽ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞദിവസം പുറത്തുവന്ന ആർഒസി റിപ്പോർട്ട്. കെഎംആർഎൽന് സോഫ്റ്റ്‌വെയർ നിർമ്മിച്ചു നൽകിയത് സംബന്ധിച്ച് ഒരു രേഖയും സമർപ്പിക്കാൻ എക്സാലോജിക്കിന് കഴിഞ്ഞിട്ടില്ലെന്നും സ്റ്റാറ്റ്യൂട്ടറി ബോഡിയായ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഒരു സേവനവും നൽകാതെ മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കുമായി 1.72 കോടി രൂപ കെഎംആർഎൽ നൽകിയെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ആർ.ഒ.സിയുടെ കണ്ടെത്തൽ. എക്സാലോജിക്കിൽ നിന്നും യാതൊരുവിധ സോഫ്റ്റ്‌വെയർ സേവനവും ലഭിച്ചിട്ടില്ലെന്നത് സംബന്ധിച്ച കെഎംആർഎൽ ഉദ്യോഗസ്ഥരുടെ മൊഴിയും രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ പക്കലുണ്ട്.

ആർ.ഒ.സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐയും ഇഡിയും അ ന്വേഷിക്കേണ്ട കേസാണ് ഇത്. ആ അന്വേഷത്തിൽ വിശ്വാസമില്ലാത്തതിനാൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ലാവ്‍ലിൻ, സ്വർണക്കടത്ത് കേസിലടക്കം സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണ ഉണ്ടായിരുന്നു, ഇരു പാർട്ടികളും ചേർന്ന് സെറ്റിൽമെന്റ് നടത്തുമോയെന്ന് സംശയമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വീണാ വിജയന്റെ എക്സാലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡും സിഎംആർഎല്ലും തമ്മിലുള്ള പണമിടപാടിന്റെ രേഖകൾ ഹാജരാക്കാനാകാത്ത സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം സിബിഐ അന്വേഷണത്തിനു വിടണമെന്ന് കമ്പനീസ് ഓഫ് രജിസ്ട്രാർ റിപ്പോർട്ട് നൽകിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി ക്ക് അന്വേഷണം നടത്താമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നിട്ടും കോർപ്പറേറ്റ് മന്ത്രാലയം അന്വേഷണത്തിനാണ് ഉത്തരവിട്ടത് സംഘപരിവാറുമായുള്ള ബന്ധത്തിന്റെ തെളിവാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Tags :
featuredkerala
Advertisement
Next Article