Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ദുരിതാശ്വാസ നിധി കൈയിട്ടു വാരിയ കേസ്: മുഖ്യമന്ത്രിക്ക് ഇന്നു നിർണായകം

11:52 AM Nov 13, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ ഹർജിയിൽ ഇന്ന് ലോകായുക്ത വിധി പറയും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ലോകായുക്ത ഫുൾബെഞ്ച് വിധി പ്രസ്‌താവിക്കുക. കേസിൽ മാർച്ച് 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്നവിധി പറഞ്ഞതോടെയാണ് ഫുൾ ബെഞ്ചിലേക്ക് കേസ് മാറ്റിയത്. അതേസമയം വിധി പറയുന്നതിൽ നിന്ന് ഉപലോകായുക്തമാർ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവരെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ ആർ.എസ് ശശികുമാർ നൽകിയ ഇടക്കാല ഹർജിയും ഇന്നാണ് പരിഗണിക്കുക.

Advertisement

2018ലാണ് മുഖ്യമന്ത്രിക്കും ആദ്യ പിണറായി മന്ത്രിസഭയിലെ 18 മന്ത്രിമാർക്കുമെതിരെ ഹർജി ഫയൽ ചെയ്‌തത്. 2019ൽ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങൾക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ച ശേഷമാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപയും മുൻ ചെങ്ങന്നൂർ എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് കടം തീർക്കാൻ എട്ടര ലക്ഷം രൂപയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന് അകമ്പടി പോയ വാഹനം അപകടത്തിൽ പെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ്റെ കുടുംബത്തിന് 20 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിരുന്നു. ഈ തുക അനുവദിച്ച നടപടികൾ അഴിമതിയും സ്വജനപക്ഷപാതവും ആണെന്നാണ് ഹർജി.

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിലെ ഇടക്കാല ഹർജി ഓഗസ്റ്റിൽ ലോകായുക്ത തള്ളിയിരുന്നു. റിവ്യൂ പെറ്റീഷൻ ഹൈക്കോടതി തന്നെ തള്ളിയതാണെന്നും കേസിന് പിന്നെന്ത് പ്രസക്തിയെന്നും ലോകായുക്ത മൂന്നംഗ ബെഞ്ച് ചോദിച്ചു. പുതിയ സാഹചര്യത്തിൽ ഇനി വാദം പ്രധാന ഹർജിയിൽ നടക്കുമെന്നും ലോകായുക്ത വ്യക്തമാക്കിയിരുന്നു.

Advertisement
Next Article