Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സെക്യൂരിറ്റി വാ​ഗ്ദാനം ചെയ്ത് പണം തട്ടി, മേജർ രവിക്കെതിരെ പരാതി; പോലീസ് കേസെടുത്തു

11:17 AM Aug 17, 2024 IST | ലേഖകന്‍
Advertisement
Advertisement

ഇരിങ്ങാലക്കുട: സെക്യൂരിറ്റി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ സംവിധായകൻ മേജർ രവിയടക്കം മൂന്നുപേർക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു.

ഇരിങ്ങാലക്കുട ആസ്ഥാനമായ ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് 12.48 ലക്ഷം തട്ടിയെന്ന പരാതിയിലാണ് ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പോലീസ് കേസെടുത്തത്. വഞ്ചനക്കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്.

പ്രതികളുടെ ഉടമസ്ഥതയിലുള്ള തണ്ടർഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനം ധനകാര്യസ്ഥാപനത്തിന് സെക്യൂരിറ്റി അടക്കമുള്ള സംവിധാനങ്ങൾ നൽകാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാണ് പരാതി. പ്രതിഫലമായി 2022-ൽ 12.48 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. എന്നാൽ, പറഞ്ഞ പ്രകാരം സേവനങ്ങൾ ലഭ്യമല്ല. പണം തിരിച്ചു നൽകിയതുമില്ല. തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

Advertisement
Next Article