Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നവകേരള സദസിലെ പരാതികൾ ചവറ്റുകൊട്ടയിലേക്ക്;സാമ്പത്തിക സഹായം ചോദിച്ചാണ് നിവേദനങ്ങളെന്ന് വിശദീകരണം

01:47 PM Jan 06, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരള സദസ് എന്ന പേരിൽ കേരളമൊട്ടാകെ നടത്തിയ ആഢംബര യാത്ര കൊണ്ട് പൊതുജനങ്ങൾക്ക് എന്ത് ഗുണമുണ്ടായി എന്ന ചോദ്യം ശരിവെയ്ക്കുന്ന നടപടികളുമായി സർക്കാർ. നവകേരള സദസിൽ ലഭിച്ച പരാതികളിലേറെയും സാമ്പത്തിക സഹായം ആവശ്യപ്പെട്ടു കൊണ്ടുള്ളതാണെന്ന് വിലയിരുത്തി അവ ചവറ്റുകൊട്ടയിലിടാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ആവശ്യപ്പെട്ട് വിവിധ ജില്ലകളിൽ നിന്നായി 48,553 പേരാണ് നവകേരള സദസിനെത്തിയത്. സിഎംഡിആർഫ് സഹായത്തിനുള്ള മാനദണ്ഡങ്ങൾ കര്‍ശനമെന്നിരിക്കെ പരാതിക്ക് പരിഹാരം കാണാനാവില്ലെന്നാണ് ഭരണകൂടത്തിന്റെ നിലപാട്.
ഓരോ മണ്ഡലത്തിലും പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയാണ് പൊതുജനങ്ങളിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പരാതികൾ കൈപ്പറ്റിയത്. കളക്ടറേറ്റ് കേന്ദ്രീകരിച്ചുണ്ടാക്കുന്ന പ്രത്യേക സംവിധാനത്തിലൂടെയാണ് പരിഹാരം. 140 മണ്ഡലങ്ങളിൽ സദസ് പൂര്‍ത്തിയാകുമ്പോൾ റവന്യു വകുപ്പിലിനി തീര്‍പ്പാക്കാൻ ബാക്കിയുള്ളത് 1,06177 അപേക്ഷകളാണ്. അതിൽ 48553 അപേക്ഷകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ആവശ്യപ്പെട്ടുള്ളതാണെന്ന് അധികൃതർ പറയുന്നു. കൂടുതൽ അപേക്ഷകര്‍ ആലപ്പുഴയിൽ നിന്നാണ് വന്നിരിക്കുന്നത്, 6732 പേര്‍. കാസര്‍കോട് നിന്നാണ് ഏറ്റവും കുറവ്, 920 അപേക്ഷകൾ. വിവിധ തരം സഹായങ്ങൾ അടക്കം പലവിധ പരാതികളെന്ന ശീര്‍ഷകത്തിൽ 36358 എണ്ണം പരിഗണന കാത്തിരിക്കുന്നു. ചതുപ്പ് നിലം തരംമാറ്റുന്നതിന് 10950 അപേക്ഷകളും പട്ടയ പ്രശ്നത്തിൽ 17437 അപേക്ഷകളും റവന്യു വകുപ്പിലുണ്ട്.
ഭൂരിഭാഗം പരാതികളും ദുരിതാശ്വാസ നിധി സഹായം ആവശ്യപ്പെടുന്നതാണെന്നിരിക്കെ അതിലെ തീര്‍പ്പും വലിയ കടമ്പയാണ്. ഫണ്ട് വിനിയോഗ പരാതികൾക്ക് ശേഷം ദുരിതാശ്വാസ നിധി സഹായത്തിന് കര്‍ശന നിബന്ധനകളാണ്. മാനദണ്ഡങ്ങൾ അപൂര്‍ണ്ണമായതടക്കമുള്ള പരാതികളിൽ വീണ്ടും അപേക്ഷ എഴുതി വാങ്ങുന്നത് പോലുള്ള സങ്കീര്‍ണ്ണത ഒഴിവാക്കാൻ പ്രത്യേക പോര്‍ട്ടൽ അടക്കമുള്ള സജ്ജീകരിക്കണമെന്നാണ് ഉപദേശം. അതേസമയം, കൊട്ടിഘോഷിച്ച് കോടികൾ മുടക്കി ജനസദസ്സ് നടത്തിയത് ദുരിതാശ്വാസ അപേക്ഷ സ്വീകരിക്കാനായിരുന്നോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യവും പ്രസക്തമാവുകയാണ്.

Advertisement

Advertisement
Next Article