Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സെക്രട്ടേറിയറ്റിലെ കമ്പ്യൂട്ടറൈസ്ഡ് റെയിൽവേ റിസർവേഷൻ കേന്ദ്രം പ്രവർത്തനം നിലച്ചു; മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി സെക്രട്ടറിയേറ്റ് അസോസിയേഷൻ

ഉമ്മൻ ചാണ്ടിയുടെ കാലത്ത് തുടങ്ങിപിണറായി പൂട്ടി
05:07 PM Nov 09, 2024 IST | Online Desk
Advertisement

സെക്രട്ടേറിയറ്റിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കമ്പ്യൂട്ടറൈസ്ഡ് റെയിൽവേ റിസർവേഷൻ കേന്ദ്രം രണ്ട് ദിവസമായി പ്രവർത്തനം നിലച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് സെക്രട്ടറിയേറ്റ് അസോസിയേഷൻ. സെക്രട്ടേറിയറ്റിലെ അനക്സ് Il കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രം സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് വളരെ ഉപകാരപ്രദമായിരുന്നു. ഇന്നാൽ ഇപ്പോൾ പ്രവർത്തിക്കാത്തതു കാരണം ട്രെയിൻ ടിക്കറ്റുകൾ എടുക്കുന്നതിന് വളരെ യധികം ബുദ്ധിമുട്ടുന്നു. കേന്ദ്രം പ്രവർത്തിക്കുന്നതു സംബന്ധിച്ച് റെയിൽവേയുമായി പൊതുഭരണ വകുപ്പ് കരാർ പുതുക്കാത്തതാണ് നിലവിൽ റിസർവേഷൻ സെൻ്റർ പ്രവർത്തിക്കാത്തതിന് കാരണമെന്ന് മനസിലാക്കണമെന്നും കത്തിൽ പറയുന്നു. ആയതിനാൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് റെയിൽവേ റിസർവേഷൻ കേന്ദ്രം പ്രവർത്തിപ്പിക്കുന്നതിനുള്ള കരാർ പുതുക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും .ജീവനക്കാർ ബുദ്ധിമുട്ടുന്ന അടിയന്തര സാഹചര്യം പരിഗണിച്ച്, ഉടൻ തന്നെ കമ്പ്യൂട്ടറൈസ്ഡ് റിസർവേഷൻ കേന്ദ്രം തുറന്ന് പ്രവർത്തിപ്പിക്കണമെന്നും മുഖ്യമന്ത്രിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കും പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കും സെക്രട്ടറിയേറ്റ് അസോസിയേഷൻ കത്ത് നൽകി.

Advertisement

Advertisement
Next Article