തോടിന്റെ സ്ലാബ് തകർന്ന് വയോധികൻ മരിച്ചു
04:17 PM Feb 14, 2024 IST | ലേഖകന്
Advertisement
തിരുവനന്തപുരം: കോൺക്രീറ്റ് സ്ലാബ് പൊട്ടി കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം. തിരുവനന്തപുരം മുക്കോലയ്ക്കൽ ഷിജു ഭവനിൽ സോമൻ (63) ആണ് മരിച്ചത്. തിരുവനന്തപുരം ആര്യനാട് കുളപ്പടയിൽ ഉച്ചയ്ക്കുശേഷമാണ് സംഭവം. നടന്നുപോകുന്നതിനിടെ തോടിന് കുറുകെയായി സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് സ്ലാബ് പൊട്ടി വീഴുകയായിരുന്നു. സ്ലാബ് തകർന്നതോടെ സോമനും കുഴിയിൽ വീണു.
സോമൻറെ ശരീരത്തിന് മുകളിലേക്കും തകർന്ന സ്ലാബ് വീണു. പൊട്ടിയ സ്ലാബിനും കുഴിയ്ക്കും ഇടയിലായി സോമൻ ഞെരിഞമർന്നുപോവുകയായിരുന്നു. സ്ലാബിൻറെ ഭാഗങ്ങൾ വീണ് തലയ്ക്കും മറ്റു ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റാണ് മരിച്ചത്. പൊലീസും നാട്ടുകാരുമെത്തി സ്ലാബ് നീക്കിയശേഷം സോമനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. റബ്ബർ ടാപ്പിംഗിന് പോയശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അപകടമുണ്ടായത്.
Advertisement