Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement


മണിപ്പൂരിൽ വീണ്ടും സംഘർഷം; 4പേർ കൊല്ലപ്പെട്ടു

11:07 AM Jan 02, 2024 IST | Veekshanam
Advertisement

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. വെടിവെപ്പ് നടത്തതിന് പിന്നാലെ സംഘര്‍ഷ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഥൗബലിലും ഇംഫാലിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഥൗബലിൽ നാല് പേർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ 14 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ആയുധധാരികളായ ഒരു സംഘം ആൾക്കൂട്ടത്തിന് നേരെ വെടിവെപ്പ് നടത്തുകയായിരുന്നുവെന്നാണ് വിവരം. ഥൗബൽ, ഇംഫാൽ ഈസ്റ്റ്, കാക്ചിങ്, ബിഷ്ണുപൂർ ജില്ലകളിലാണ് സംഘർഷ സാഹചര്യത്തിൽ കർഫ്യൂ വീണ്ടും ഏർപ്പെടുത്തിയത്. അക്രമികൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് അറിയിച്ച മുഖ്യമന്ത്രി ബീരേൻ സിങ്, ആരും നിയമം കയ്യിലെടുക്കരുതെന്നും അഭ്യർത്ഥിച്ചു. സംഘർഷം കണക്കിലെടുത്ത് മുഖ്യമന്ത്രി ബീരേൻ സിങ് അടിയന്തര മന്ത്രിതല യോഗം വിളിച്ചു.

Advertisement

Tags :
featured
Advertisement
Next Article