Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാസർഗോഡ് കെ.എസ്.യു മാർച്ചിൽ സംഘർഷം

04:46 PM Jun 22, 2024 IST | Online Desk
Advertisement

കെ. എസ്. യു കാസർഗോഡ് ജില്ല കമ്മിറ്റി യുടെ നേതൃത്വത്തിൽ നടത്തിയ കലക്ട്രേറ്റ് മാർച്ചിൽ സംഘർഷം . മലബാറിലെ 1 സീറ്റ് പ്രശ്നം പരിഹരിക്കുക, E ഗ്രാന്റ്, LSS, USS സ്കോളർഷിപ്പ് വിതരണം മുടങ്ങിയത് ഉടനെ പരിഹരിക്കുക,നീറ്റ്-നെറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേടുകളിലെ ശരിയായ രീതിയിൽ അന്വേഷണം നടത്തുക, വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര-സംസ്ഥാന സർക്കാർ പുലർത്തുന്ന അവഗണന മതിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.

Advertisement

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ മാർച്ചിൽ അണിനിരന്നു.പ്രതിഷേധവുമായി എത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചതോടെ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പ്രതിഷേധം ജില്ല കോൺഗ്രസ് അദ്ധ്യക്ഷൻ പി. കെ ഫെെസൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജവാദ് പുത്തൂർ അദ്ധ്യക്ഷത വഹിച്ചു.

KSU സംസ്ഥാന കമ്മിറ്റി അംഗം സേറാ മറിയം, AICC കോർഡിനേറ്റർ മനാഫ് നുള്ളിപ്പാടി, ഡി. സി. സി. ജനറൽ സെക്രട്ടറി എം. സി പ്രഭാകരൻ, കെ. എസ്. യു ജില്ല വെെസ് പ്രസിഡന്റ് വിഷ്ണു കാട്ടുമാടം, അനുരാഗ്,ജില്ല ജനറൽ സെക്രട്ടറി നൂഹ്മാൻ പള്ളങ്കോട്,അഖിൽ ജോൺ, വിഷ്ണു. വി. എൻ, ലിയോൺസ്, അൻസാരി കോട്ടക്കുന്ന്, അജിൽ ബിനു, ചന്ദ്രകല, നിതിൻ രാജ്, ജിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.

Tags :
keralanews
Advertisement
Next Article