For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വിയ്യൂർ അതീവസുരക്ഷാ ജയിലിലെ സംഘർഷം; കൊടി സുനി ഉൾപ്പെടെ പത്ത് തടവുകാർക്കെതിരെ കേസ്

10:19 AM Nov 06, 2023 IST | Veekshanam
വിയ്യൂർ അതീവസുരക്ഷാ ജയിലിലെ സംഘർഷം  കൊടി സുനി ഉൾപ്പെടെ പത്ത് തടവുകാർക്കെതിരെ കേസ്
Advertisement

തൃശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിലുണ്ടായ സംഘർഷത്തിൽ പത്തുപേരെ പ്രതിചേർത്ത് വിയ്യൂർ പൊലീസ് കേസെടുത്തു. വധശ്രമം, കലാപ ആഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ടി.പി കേസ് പ്രതി കൊടി സുനിയാണ് അഞ്ചാം പ്രതി. ഒന്നാം പ്രതി കാട്ടുണ്ണി രഞ്ജിത്താണ് ആക്രമണത്തിന് തുടക്കമിട്ടതെന്നും എഫ്ഐആറിൽ പറയുന്നു.ഇരുമ്പ് വടിയും കുപ്പിച്ചില്ലും ഉപയോഗിച്ചാണ് ജയിൽ ജീവനക്കാരെ തടവുകാർ ആക്രമിച്ചത്.

Advertisement

കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തു നിന്നെത്തിച്ച കൊലക്കേസ് പ്രതികളും തമ്മിൽ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിയത്. സംഘർഷം തടയാനെത്തിയ സുരക്ഷ ജീവനക്കാരെ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. പ്രതികൾ ഫർണിച്ചറുകളും തല്ലി തകർത്തു. ആക്രമണത്തിൽ നാല് ജീവനക്കാർക്കാണ് പരിക്കേറ്റത്.

Tags :
Author Image

Veekshanam

View all posts

Advertisement

.