For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരം മുതലാക്കണം: കൊടിക്കുന്നിൽ

02:41 PM Oct 31, 2023 IST | ലേഖകന്‍
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരം മുതലാക്കണം  കൊടിക്കുന്നിൽ
Advertisement

കൊല്ലം: വരാനിരിക്കുന്നതു തെരഞ്ഞെടുപ്പുകളുടെ വർഷങ്ങളാണെന്നും അതിലെല്ലാം കോൺ​ഗ്രസും യുഡിഎഫും ഉജ്വല വിജയം നേടണമെന്നും കോൺ​ഗ്രസ് പ്രവർത്തക സമിതി ക്ഷണിതാവും കെപിസിസി വർക്കിം​ഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷ് എംപി. അടുത്ത വർഷമാണ് ലോക്സഭാ തെരഞ്ഞെടുപ്പ്. മൂന്നു മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് ഉജ്വല വിജയം കുറിച്ചു. ആലപ്പുഴ നിയോജകമണ്ഡലത്തിന്റെ ഭാ​ഗമായ കരുനാ​ഗപ്പള്ളിയിലും യുഡിഎഫ് ഏറെ മുന്നിലെത്തി. ഇക്കുറി സാഹചര്യങ്ങൾ അതിനെക്കാൾ അനുകൂലമാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
പിന്നാലെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺ​ഗ്രസിനെയും യുഡിഎഫിനെയും മുന്നിലെത്തിക്കാൻ കോൺ​ഗ്രസ് പ്രാദേശിക നേതാക്കൾക്ക് കഴിയണം. ഇപ്പോൾ ജില്ലകൾ തോറും ന‌ടക്കുന്ന നേതൃസം​ഗമത്തോടെ പാർട്ടി കൂടുതൽ കരുത്തുറ്റതാകുമെന്നും സുരേഷ് ചൂണ്ടിക്കാട്ടി.

Advertisement

സമസ്ത മേഖലകളിലും പരാജയപ്പെട്ട സർക്കാരിനോടു ജനങ്ങൾ കണക്കു തീർക്കാൻ തയാറെടുക്കുകയാണെന്ന് . ഈ സുവർണാവസരം യുഡിഎഫ് സമർഥമായി ഉപയോ​ഗിക്കണം. അതിനു നേതൃത്വം നൽകാൻ മുഴുവൻ കോൺ​ഗ്രസ് നേതാക്കളും മുന്നോട്ടു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 20 സീറ്റകളിലും വെന്നിക്കൊടി പാറിക്കാൻ യുഡിഎഫിനു കഴിയണമെന്നും സുരേഷ് ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങളെയും ഭരണഘടനയെത്തന്നെയും കേന്ദ്ര സർക്കാർ ചവിട്ടി മെതിച്ചു. ഇന്നു കാണുന്ന മതേതര ഇന്ത്യ ഇതുപോലെ നിലനിൽക്കണമെങ്കിൽ രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ കോൺ​ഗ്രസ് സർക്കാരുണ്ടാകണമന്നും കൊടിക്കുന്നിൽ സുരേഷ്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ നയിക്കുന്ന ജില്ലാ കോൺ​ഗ്രസ് നേതൃത്വ കൺവെൻഷനും ഇന്ദിരാ ​ഗാന്ധി സ്മൃതി സം​ഗമവും പരിപാടികളിൽ പങ്കെടുത്ത് അധ്യക്ഷ പ്രസം​ഗം നടത്തുകയായിരുന്നു കൊടിക്കുന്നിൽ.
കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിൽ പല പ്തരികൂല സാഹചര്യങ്ങളുമുണ്ടായിരുന്നിട്ടും യുഡിഎഫിന 20ൽ 19 സീറ്റും നേടാനായി. എന്നാൽ ഇത്തവണ ഇടതു ദുർഭരണം തൂത്തെറിയാൻ ജനങ്ങൾ മുന്നിട്ടു നിൽക്കുകയാണ്. ഈ ജനവികാരം മുതലാക്കാൻ യുഡിഎഫിനും കോൺ​ഗ്രസിനും കഴിയണമെന്ന് കൊടിക്കുന്നിൽ പറഞ്ഞു.

Author Image

ലേഖകന്‍

View all posts

Advertisement

.