Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാജസ്ഥാനിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി മന്ത്രിയെ അട്ടിമറിച്ച് കോൺഗ്രസ് സ്ഥാനാർഥി

04:47 PM Jan 08, 2024 IST | Veekshanam
Advertisement

ബിജെപി മന്ത്രി സുരേന്ദർ പാൽ സിംഗ് , വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി രൂപീന്ദര്‍ സിങ് കുന്നാർ

Advertisement

ജയ്പുർ: രാജസ്ഥാനിൽ ഉപതിരഞ്ഞെടുപ്പ് നടന്ന കരൺപുർ നിയമസഭാ സീറ്റിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി കോൺഗ്രസ്. ബിജെപിയുടെ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ സുരേന്ദ്ര പാൽ സിംഗിനെ അട്ടിമറിച്ചാണ് കോൺഗ്രസിന്റെ രൂപീന്ദർ സിംഗ് കുന്നാർ ഉജ്വല വിജയം നേടിയത്. 12,570 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥിയെ കോൺഗ്രസ് തോൽപ്പിച്ചത്. രൂപീന്ദർ സിംഗ് കുന്നാറിൻ്റെ വിജയത്തെ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അഭിനന്ദിച്ചു.

“ശ്രീകരൺപൂരിലെ ജനങ്ങൾ ബിജെപിയെ പരാജയപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് തങ്ങളുടെ സ്ഥാനാർത്ഥിയെ മന്ത്രിയാക്കി പെരുമാറ്റച്ചട്ടവും ധാർമ്മികതയും കാറ്റിൽ പറത്തിയ ബിജെപിയെ പൊതുജനം പാഠം പഠിപ്പിച്ചു” - ഗെലോട്ട് പറഞ്ഞു.“ശ്രീകരൺപൂരിലെ ജനങ്ങൾ ബിജെപിയെ പരാജയപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് തങ്ങളുടെ സ്ഥാനാർത്ഥിയെ മന്ത്രിയാക്കി പെരുമാറ്റച്ചട്ടവും ധാർമ്മികതയും കാറ്റിൽ പറത്തിയ ബിജെപിയെ പൊതുജനം പാഠം പഠിപ്പിച്ചു” - ഗെലോട്ട് പറഞ്ഞു.

ബിജെപിയുടെ പുതിയ സർക്കാർ കോൺഗ്രസിൻ്റെ പദ്ധതികളുടെ പേരുകൾ മാറ്റുന്ന തിരക്കിലാണെന്നും അതേസമയം മറുവശത്ത് പൊതുജനങ്ങൾ അവരുടെ മന്ത്രിയെ തന്നെ മാറ്റുകയാണെന്നുംപിസിസി പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദൊതാസ്ര പരിഹസിച്ചു.

Tags :
featured
Advertisement
Next Article