കോഴിക്കോട് ജില്ലയിൽ നാളെ കോൺഗ്രസ് ഹർത്താൽ
05:45 PM Nov 16, 2024 IST | Online Desk
Advertisement
കോഴിക്കോട്: ചോവയൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ കോൺഗ്രസ് ഹർത്താൽ. നാളെ രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
Advertisement
ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം നടത്തിയ നീക്കം തടഞ്ഞ എംകെ രാഘവൻ എംപി, ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ജയന്ത്, പിഎം നിയാസ് തുടങ്ങിയവരെ പോലീസ് നോക്കി നിൽക്കെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു. തെരഞ്ഞെടുപ്പിനിടെ വോട്ട് ചെയ്യാൻ എത്തിയ മെമ്പർമാരെ സിപിഎം തടയുകയും തെരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടത്തിയതിൽ പ്രതിഷേധിച്ച് ആണ് ഹർത്താൽ പ്രഖ്യാപിച്ചത്