Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വയനാട്ടിലെ സർവ്വകക്ഷിയോ​ഗം ബഹിഷ്കരിച്ച് കോൺഗ്രസ്

12:15 PM Feb 20, 2024 IST | Online Desk
Advertisement

വയനാട്ടിൽ മന്ത്രിമാർ വിളിച്ചുചേർത്ത സർവകക്ഷിയോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു. വനംമന്ത്രിയെ മാറ്റണമെന്നും മുഖ്യമന്ത്രി വയനാട്ടിൽ നേരിട്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് ജനപ്രതിനിധികൾ യോഗം ബഹിഷ്കരിച്ചത്. വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരേ കടുത്തരീതിയിലാണ് യു.ഡി.എഫ്. പ്രവർത്തകർ പ്രതികരിച്ചത്.

Advertisement

വയനാട്ടിൽ ഇനി ചർച്ചയല്ല വേണ്ടതെന്നും നടപടികളാണ് ആവശ്യമെന്നും യോഗം ബഹിഷ്കരിച്ച ശേഷം ടി.സിദ്ദീഖ് എം.എൽ.എ. മാധ്യമങ്ങളോട് പറഞ്ഞു. ചർച്ച നടത്തി കബളിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ തുടരുന്നത്. മുഖ്യമന്ത്രി നേരിട്ടുവരണം. വയനാട് മെഡിക്കൽ കോളേജിന്റെ പ്രശ്നത്തിലടക്കം തീരുമാനമെടുക്കണമെന്നും ടി.സിദ്ദീഖ് മാധ്യമങ്ങളോട് പറഞ്ഞു.

വയനാട്ടിലെ സാധാരണക്കാർക്ക് ജീവിക്കണം. ഇവിടുത്തെ ജനങ്ങളെ ഈയാംപാറ്റകളെ പോലെ വന്യമൃഗങ്ങൾക്ക് എറിഞ്ഞുകൊടുത്തിരിക്കുകയാണ്. ഇതിന്റെ ആദ്യ ഉത്തരവാദിത്വം സർക്കാരിനാണ്. സർക്കാരിന്റെ നാഥനായ മുഖ്യമന്ത്രി നേരിട്ടുവരണം. എ.കെ.ശശീന്ദ്രനെ വനംമന്ത്രി സ്ഥാനത്തുനിന്നും ജില്ലയുടെ ചുമതലയിൽനിന്നും നീക്കണം. ജനവികാരം കണക്കിലെടുത്താണ് ബഹിഷ്കരണമെന്നും ടി. സിദ്ദിഖ് പറഞ്ഞു.

Tags :
featuredkeralaPolitics
Advertisement
Next Article