Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കോൺഗ്രസ് ഉജ്ജ്വലമായി തിരിച്ചുവരും : സൂരജ് രവി

10:32 AM Nov 11, 2023 IST | Rajasekharan C P
Advertisement

കൊല്ലം: ദേശീയതലത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉജ്ജ്വലമായ തിരിച്ചുവരവിന് കളമൊരുങ്ങി കഴിഞ്ഞെന്ന് കെപിസിസി സെക്രട്ടറി സൂരജ് രവി.കൊല്ലം സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി അലക്സാണ്ടർ ചുമതല എടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ കോൺഗ്രസ് അഭിമാനകരമായ വിജയം നേടുമെന്നും സൂരജ് രവി കൂട്ടിച്ചേർത്തു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ കേരളീയം പോലുള്ള ധൂർത്ത് നടത്തി ജനങ്ങളെ അപമാനിക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നതെന്ന് സൂരജ് പറഞ്ഞു. എൻ മരിയാൻ അധ്യക്ഷനായിരുന്നു. ജോർജ് ഡി കാട്ടിൽ, പി ആർ പ്രതാപചന്ദ്രൻ, ഡി ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, ഉദയ സുകുമാരൻ, എസ് നാസറുദ്ദീൻ, സദു പള്ളിത്തോട്ടം, ഹബീബ് സേട്ട്, ഇഞ്ചക്കൽ ബഷീർ, കെ എം റഷീദ്, ജവഹർ, ഗ്രേസി, ബ്രിജിറ്റ്, ബാബുമോൻ, ബേബിച്ചൻ, ജോബോയ് പള്ളിത്തോട്ടം അജി, ആഷിക് തുടങ്ങിയവർ സംസാരിച്ചു.

Advertisement

Advertisement
Next Article