ദമ്പതികൾ വിഷം കഴിച്ചു, ഭാര്യ മരിച്ചു
02:32 PM Feb 17, 2024 IST | ലേഖകന്‍
Advertisement
കരുനാഗപ്പള്ളി: ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു . ഭാര്യ മരിച്ചു. തഴവ പാവുമ്പ തെക്ക് വിജയ ഭവനത്തിൽ ബിന്ദു (47) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഉണ്ണികൃഷ്ണപിള്ള (55) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കരുനാഗപ്പള്ളി പോലീസ് കേസ് എടുത്തു.
Advertisement