സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ്; ഒരു മരണം
11:51 AM Dec 22, 2023 IST | Online Desk
Advertisement
തിരുവനന്തപുരം :സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു.
Advertisement
രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകൾ.
കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത കർശനമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.കൂടുതൽ സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കും.