Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാജ്യസഭ സീറ്റിനെ ചൊല്ലി സി.പി.ഐയില്‍ ചേരി തിരിഞ്ഞ് പോര്

03:18 PM Jul 11, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: രാജ്യസഭ സീറ്റിനെ ചൊല്ലി സി.പി.ഐയില്‍ വിവാദം കത്തുന്നു. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ചേരി തിരിഞ്ഞ് പോരടിച്ചത്. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗവും അസിസ്റ്റന്റ് സെക്രട്ടറിയുമാണ് പി.പി.സുനീറിനെ രാജ്യസഭയിലേക്ക് അയക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് വി.എസ്.സുനില്‍ കുമാറാണ് ആദ്യം രംഗത്തുവന്നത്. സുനീര്‍ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടെന്നും മുതിര്‍ന്ന നേതാവിനെയാണ് പരിഗണിക്കേണ്ടതെന്നുമാണ് സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പറഞ്ഞത്.

Advertisement

കൗണ്‍സിലിന്റെ ആദ്യദിനം കാനം വിരുദ്ധപക്ഷം സുനീറിനെതിരെ വലിയ വിമര്‍നമാണ് നടത്തിയത്. എന്നാല്‍, ഇന്ന് കാനം പക്ഷം സുനീറിനെ സംരക്ഷിച്ച് തിരിച്ചടിച്ചതോടെ പരസ്യ ഏറ്റുമുട്ടലിലേക്ക് യോഗമെത്തി. ആറ് തവണ എംഎല്‍എ ആയ ആള്‍ ഏഴാം തവണ തോറ്റപ്പോള്‍ രാജ്യസഭയിലേക്ക് അയച്ചിരുന്നുവെന്നും അന്ന് പിന്തുണയ്ക്കുകയും കൈയ്യടിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ സുനീറിനെ വിമര്‍ശിക്കുന്നതെന്നും സംസ്ഥാന കൗണ്‍സില്‍ അംഗം സുശീലന്‍ തുറന്നടിച്ചു.

ഇതിനിടെയാണ് സുനില്‍കുമാറിനെതിരെ സുനീര്‍ രൂക്ഷമായി പ്രതികരിച്ചത്. നമ്മള്‍ ആത്മസുഹൃത്തുക്കള്‍ എന്ന് കരുതി കൊണ്ടുനടക്കുന്നവര്‍ നമ്മളെ എത്രമാത്രം സ്നേഹിക്കുന്നു മനസിലായെന്നും അതാണ് ഈ ചര്‍ച്ചകൊണ്ടുണ്ടായ ഗുണമെന്ന് സുനീര്‍ തുറന്നടിച്ചു. ആരോടും ആവശ്യപ്പെട്ടിട്ടല്ല സീറ്റ് ലഭിച്ചതെന്നും സുനീര്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. സുനില്‍കുമാറിനെ പരിഹസിച്ച് എ.ഐ.വൈ.എഫ് അധ്യക്ഷന്‍ അരുണും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 40 വയസിന് മുന്‍പ് എം.എല്‍.എയും 50 വയസിന് മുന്‍പ് മന്ത്രിയുമായാള്‍ തന്നെ ഇതു പറയണമെന്നാണ് അരുണ്‍ പരിഹസിച്ചത്.

സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം മാറഞ്ചേരി സ്വദേശിയായ സുനീര്‍. 1999ല്‍ പൊന്നാനി മണ്ഡലത്തില്‍നിന്നും ലോകസഭയിലേക്ക് ഇടതു സ്ഥാനാര്‍ഥിയായി മുസ്‌ലിം ലീഗിലെ ജി.എം. ബനാത്ത് വാലയ്‌ക്കെതിരെയും 2004 ല്‍ പൊന്നാനി മണ്ഡലത്തില്‍നിന്നും മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി ഇ. അഹമ്മദിനെതിരെയും 2019 ല്‍ വയനാട് മണ്ഡലത്തില്‍നിന്നും രാഹുല്‍ ഗാന്ധിക്കെതിരെയും മത്സരിച്ചിരുന്നു.

Advertisement
Next Article