Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സി പി എം, ബി ജെ പി മുദ്രാവാക്യം ഒന്ന്: ചെറിയാന്‍ ഫിലിപ്പ്

05:13 PM Mar 08, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യമാണ് സി.പി.എം മുഴക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും ആരെങ്കിലും ബി.ജെ.പിയില്‍ പോയാല്‍ ആഹ്ലാദചിത്തരാകുന്നത് സി.പി.എം നേതാക്കളാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിയുടെ ഭാഗമായ സി.പി.എം. കേരളത്തില്‍ കോണ്‍ഗ്രസ് തളരാനും ബി.ജെ.പി വളരാനുമാണ് ആഗ്രഹിക്കുന്നതെന്ന് എം.വി.ഗോവിന്ദന്റെയും ഇ.പി.ജയരാജന്റെയും പ്രസ്താവന തെളിയിക്കുന്നു. കോണ്‍ഗ്രസിനെ മുഖ്യ ശത്രുവായാണ് അവര്‍ കാണുന്നത്.
ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണ്. ബംഗാളിലും ത്രിപുരയിലും ഉത്തരേന്ത്യയിലും എം.പി.യും എം.എല്‍എയുമായിരുന്നിട്ടുള്ള നിരവധി സി.പി.എം നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുള്ള കാര്യം മുഖ്യമന്ത്രി മറച്ചുവെയ്ക്കുകയാണ്. നായനാര്‍ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്ന അമ്പാടി വിശ്വനാഥമേനോന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി 2004 ല്‍ എറണാകുളത്ത് മത്സരിച്ചത് പിണറായി പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോഴാണ്. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളാരും ബി ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. ബി.ജെ.പിയില്‍ ചേര്‍ന്ന അബ്ദുള്ളക്കുട്ടി സി.പി.എം. ഉല്പന്നമാണ്.

Advertisement

Advertisement
Next Article