Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ദേശാഭിമാനിക്ക് വരിസംഖ്യ നല്‍കിയില്ല; സിപിഎം ബ്രാഞ്ചംഗത്തിന് മർദ്ദനം

10:31 AM Feb 02, 2024 IST | Veekshanam
Advertisement

തൃശൂർ: ദേശാഭിമാനിക്ക് വരിസംഖ്യ നല്‍കിയില്ലെന്ന പേരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വക ബ്രാഞ്ചംഗത്തിന് മർദ്ദനം. സംഭവത്തില്‍ നെല്ലങ്കര നോർത്ത് ബ്രാഞ്ച് സെക്രട്ടറിയും ഒല്ലൂക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ റോബിൻസണ്‍ ജോസഫിന്റെ പേരില്‍ മണ്ണുത്തി പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി നെല്ലങ്കര സെന്ററിലായിരുന്നു സംഭവം. അഞ്ജിത് കെ. ദാസ് ജില്ലാ ആശുപത്രിയിലും തുടർന്ന് സഹകരണ ആശുപത്രിയിലും ചികിത്സ തേടി. തിങ്കളാഴ്ച നടന്ന സംഭവത്തില്‍ മണ്ണുത്തി പോലീസ് ബുധനാഴ്ചയാണ് കേസെടുത്തത്. ജാമ്യംകിട്ടുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

Advertisement

Tags :
keralaPolitics
Advertisement
Next Article