For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'ഷണ്ഡൻ, പെണ്ണുപിടിയൻ' എം എം മണിയെ പിന്തുണച്ച് സിപിഎം നേതൃത്വം

06:36 PM Mar 19, 2024 IST | Online Desk
 ഷണ്ഡൻ  പെണ്ണുപിടിയൻ  എം എം മണിയെ പിന്തുണച്ച് സിപിഎം നേതൃത്വം
Advertisement

ഇടുക്കി: കോൺഗ്രസ് നേതാക്കൾക്കെതിരായ വ്യക്തി അധിക്ഷേപത്തിൽ എംഎം മണിക്ക് പിന്തുണയുമായി സിപിഎം ജില്ലാ നേതൃത്വം. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെയും മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിച്ച് പ്രസംഗിച്ച മുൻമന്ത്രിയും എംഎൽഎയുമായ എം എം മണിയെ ന്യായീകരിച്ച് സിപിഎം ജില്ലാ നേതൃത്വം.

Advertisement

ഇടുക്കി തൂക്കുപാലത്ത് പാർട്ടി പരിപാടിയില്‍ പ്രസംഗിക്കവെയാണ് മണി ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും പി.ജെ.കുര്യൻ പെണ്ണുപിടിയനെന്നും അധിക്ഷേപിച്ചത്. ബ്യൂട്ടി പാർലറില്‍ കയറി പൗഡറും പൂശി ഫോട്ടോ എടുത്ത് നടക്കുന്ന ഡീനിന് കെട്ടിവച്ച കാശുപോലും കിട്ടില്ലെന്നും മണി പറഞ്ഞു. എന്നാൽ എം എം മണി വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്നും എംപിയുടെ പ്രവർത്തനങ്ങളെയാണ് വിമർശിച്ചതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. വ്യക്തി അധിക്ഷേപം പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റചട്ടത്തിന് പുല്ലുവില കൽപ്പിച്ചാണ് എംഎം മണിയുടെ പ്രസംഗം. ഇതിനെല്ലാം സകല പിന്തുണയുമായി സിപിഎം നേതൃത്വവും രംഗത്തുണ്ട്.

Tags :
Author Image

Online Desk

View all posts

Advertisement

.