For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement


പലസ്തീൻ വിഷയത്തിൽ സിപിഎം
രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു;  പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ

12:35 PM Nov 07, 2023 IST | Veekshanam
 br പലസ്തീൻ വിഷയത്തിൽ സിപിഎം br രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു  nbsp  പ്രതിപക്ഷനേതാവ് വി ഡി  സതീശൻ
Advertisement

മലപ്പുറം: പലസ്തീൻ വിഷയത്തിൽ സിപിഎം
രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സിപിഎം നിലപാട് തരംതാണ നിലയിലാണ്. മുസ്ലിം ലീഗുമായി യുഡിഎഫിന് ഉള്ളത് സുദൃഢമായ ബന്ധം. മലപ്പുറത്ത് യുഡിഎഫ് സുശക്തമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisement

വളരെയധികം ക്രൂരമായാണ് കെഎസ്‌യു നേതാക്കളോട് പോലീസ് പെരുമാറിയത്. ഒരു സംഘർഷവും ഇല്ലാത്ത സമയത്താണ് പെൺകുട്ടിയുടെ മുഖത്തടിച്ചത്. ഇതിനെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും വി.ഡി. സതീശൻ പറഞ്ഞു. പാണക്കാട്ട് എത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ജില്ലയിലെ കോൺഗ്രസ് കൺവൻഷന് തുടക്കമായി. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കൺവൻഷനിൽ പങ്കെടുക്കും.

Tags :
Author Image

Veekshanam

View all posts

Advertisement

.