മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ എന്‍എന്‍ കൃഷ്ണദാസിന്റെ പരാമര്‍ശത്തില്‍ സിപിഎമ്മിന് അതൃപ്തി
മാധ്യമ പ്രവർത്തകർക്കെതിരായ എന്‍എന്‍ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി. മാന്യമായ ഭാഷയിലാണ് വിമർശിക്കേണ്ടതെന്നും ഇതല്ലെ വിമർശത്തിന് ഉപയോഗിക്കേണ്ടതെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കൃഷ്ണദാസിന്റേത് ഒറ്റപ്പെട്ട വാക്കാണെന്ന് സിപിഎം പിബി അംഗം എ വിജയരാഘവന്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരോട് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലെന്നും ഒരു വാക്കിനെക്കുറിച്ച് തര്‍ക്കിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തനം എന്നു പറഞ്ഞാല്‍ സമൂഹത്തിലെ ജനാധിപത്യ പ്രവര്‍ത്തനമാണ്. ഇടതുപക്ഷ വിരുദ്ധമായി വിമര്‍ശനം ആവാം തെറ്റില്ല. തെറ്റായ കാര്യങ്ങള്‍ പറയുമ്പോള്‍ സ്വാഭാവികമായും തിരിച്ചു പറയും. സിപിഎമ്മിന്റെ നിലപാട് മാധ്യമപ്രവര്‍ത്തകരോട് സ്‌നേഹവും സൗഹൃദവും വേണം എന്നതാണ്. അത് കണ്ടാല്‍ മതി. കൃഷ്ണദാസിന്റേത് ഒറ്റപ്പെട്ട വാക്ക്. ഒരു പദത്തെ മാത്രം അടര്‍ത്തിയെടുത്ത് വിശകലനം ചെയ്യരുത്. വിമര്‍ശനങ്ങള്‍ക്കും അല്ലാതെയും നല്ല പദപ്രയോഗങ്ങള്‍ ഉപയോഗിക്കണമെന്നും എ.വിജയരാഘവന്‍ വ്യക്തമാക്കി.