Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാഹുലിന് അഭിവാദ്യമർപ്പിക്കുവാൻ കാത്തു നിന്ന് സിപിഎം പ്രവർത്തകർ

10:57 PM Jan 29, 2024 IST | Veekshanam
അസാമിലെ കാമരുപ് ജില്ലയിലെ ഖനപാരയിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര എത്തിയപ്പോൾ അഭിവാദ്യം അർപ്പിക്കാനെത്തിയ സിപിഎം പ്രവർത്തകർക്കൊപ്പം യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ.
Advertisement

ചിത്രം പങ്കുവെച്ച് യൂത്ത് കോൺഗ്രസ് 

Advertisement

കോഴിക്കോട്/കാമരൂപ്: കേരളത്തിലെ പിണറായി ഭക്തരായ സൈബർ അണികൾ രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുമ്പോഴും അസമിലുൾപ്പെടെ സിപിഎം പ്രവർത്തകർ കാത്തു നിന്ന് അഭിവാദ്യമർപ്പിക്കുന്നു. ഇതു സംബന്ധിച്ച ചിത്രങ്ങൾ യാത്രയിൽ പങ്കാളിയായ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. വിദ്യ ബാലകൃഷ്ണൻ പങ്കുവെച്ചു.  

 രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും മാത്രമല്ല പങ്കെടുക്കുന്നതെന്ന് വിദ്യ ബാലകൃഷ്‌ണൻ പറഞ്ഞു. മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന കോൺഗ്രസ് ഇതര പാർട്ടികളിലെ അണികൾ വൻ തോതിൽ രാഹുൽ ഗാന്ധിക്ക് ഐക്യ ദാർഢ്യവുമായി എത്തുന്നുണ്ട്. അസാമിൽ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർ ഊഷ്‌മള സ്വീകരണമാണ് നൽകിയത്. കേരളത്തിൽ വ്യത്യസ്ത അഭിപ്രായം പറയുമെങ്കിലും അസാമിൽ സിപിഎം പ്രവർത്തകരുള്ള സ്ഥലങ്ങളിലെല്ലാം അവർ ഐക്യദാർഢ്യ പ്രകടനങ്ങളുമായി വന്ന് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. ബംഗാളിലും ബീഹാറിലും ഈ സാഹചര്യം കാണാൻ സാധിച്ചു.

 രാജ്യത്ത് വിദ്വേഷം പരത്തുന്നതിന് എതിരെ ശബ്ദിക്കാൻ കോൺഗ്രസ് മാത്രമാണ് ഉള്ളതെന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്. ഉത്തരേന്ത്യയിലും വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിലും വലിയ ചലനമാണ് ഭാരത് ജോഡോ ന്യായ് യാത്ര ഉണ്ടാക്കുന്നതെന്നും വിദ്യ ബാലകൃഷ്‌ണൻ പ്രതികരിച്ചു.

Advertisement
Next Article