Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'നുണയാണ് ആയുധം' സിപിഎമ്മിന്റെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രിയുടെ നുണയുടെ ചുവടുപിടിച്ച്

Advertisement

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണായുധം പുറത്തെടുത്ത് പുറത്തെടുത്ത് സിപിഎം. നുണയാണ് എന്നത്തേയും പോലെ ഇത്തവണയും സിപിഎമ്മിന്റെ തുറപ്പ് ചീട്ട്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നുണ പറഞ്ഞുകൊണ്ട് ഔദ്യോഗിക തുടക്കം കുറിച്ചു. ലോക്സഭയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശബ്ദമുയർത്തിയത് സിപിഎമ്മിന്റെ ഏക എംപിയായ ആലപ്പുഴയിൽ നിന്നുള്ള ആരിഫ് ആണെന്നും കേരളത്തിൽ നിന്നുള്ള മറ്റ് 19 യുഡിഫ് എംപിമാർ ഉൾപ്പെടെ ഒരൊറ്റ കോൺഗ്രസ് എംപിമാരും എതിർത്ത് വോട്ട് ചെയ്തില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ അടിസ്ഥാനരഹിതമായ ആരോപണം.

Advertisement

എന്നാൽ 2019ൽ പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ കൊണ്ടുവന്നപ്പോൾ തന്നെ ശക്തിയുക്തം എതിർത്തവരാണ് യുഡിഎഫ് എംപിമാർ. ഇതിനെതിരെ ആദ്യം പ്രമേയം കൊണ്ടുവന്നതും ശശി തരൂരാണ്. പൗരത്വ ഭേദഗതി നിയമത്തിലെ ബിജെപിയുടെ മറഞ്ഞിരിക്കുന്ന അജണ്ടകളെ കൃത്യമായി തുറന്നു കാണിക്കുകയും ശശി തരൂർ ചെയ്തിരുന്നു. കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, രാഹുൽ ഗാന്ധി തുടങ്ങിയവരെല്ലാം ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തെ പാർലമെന്റിൽ നഖശികാന്തം എതിർത്തവരാണ് എന്നിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഈ കല്ലുവെച്ച നുണ. നിയമത്തിനെതിരായ ചർച്ചയ്ക്കിടെ അന്ന് എംപിയായിരുന്ന കുഞ്ഞാലിക്കുട്ടി ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഏറ്റുമുട്ടിയത് വലിയ രീതിയിൽ മാധ്യമങ്ങളിൽ വാർത്തയായതുമാണ്.

അതേസമയം, സ്ഥാനാർത്ഥികളെ സംബന്ധിച്ച് സംസ്ഥാനത്തെ ബിജെപിക്കാർക്കിടയിൽ തന്നെ അസ്വരാസ്യം നിലനിൽക്കുന്നതിനിടയാണ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ബിജെപി സ്ഥാനാർത്ഥികൾക്ക് ഗുഡ് സർട്ടിഫിക്കറ്റുമായി എത്തിയിരിക്കുന്നത്. ബിജെപിയുടേത് മികച്ച സ്ഥാനാർത്ഥികളെന്നാണ് എൽഡിഎഫ് കൺവീനറുടെ സാക്ഷ്യപത്രം. ഇപി ജയരാജന്റെ പ്രശംസയെ കെ സുരേന്ദ്രനും പാർട്ടിയും ഇരുകൈയ്യുംനീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഇലക്ട്രൽ ബോണ്ട് വിവാദത്തിൽ ബിജെപിക്ക് അനുകൂലമായുള്ള എൽഡിഎഫ് കൺവീനറുടെ പ്രസ്താവന. ബിജെപി കഴിഞ്ഞാൽ കോൺഗ്രസിനാണ് ഇലക്ട്രൽ ബോണ്ട് വഴി കൂടുതൽ പണം ലഭിച്ചിരിക്കുന്നത് എന്നാണ് എൽഡിഎഫ് പ്രചരണം ആയുധത്തിലെ ഇപി ജയരാജന്റെ പുതിയ നുണ. കോൺഗ്രസിനെ വിമർശിക്കുന്നതിന്റെ പത്തിലൊന്ന് ശൗര്യം പോലും ഇലക്ട്രൽ ബോണ്ടിലെ സിംഹഭാഗവും ലഭിച്ച ബിജെപിയെ വിമർശിക്കുന്നതിന് എൽഡിഎഫ് കൺവീനർക്കോ സിപിഎമ്മിനോ ഇല്ല. പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് ഇലക്ട്രൽ ബോണ്ടുകൾ വഴി 6000 കോടിയിലധികം രൂപയാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് ഒരേയൊരു സംസ്ഥാനത്തു മാത്രം ഭരണത്തിലുള്ള തൃണമൂൽ കോൺഗ്രസാണ്. ബിജെപിക്ക് ലഭിച്ച തുകയുടെ 20 ശതമാനത്തിലും താഴെയാണ് കോൺഗ്രസിനു ഇലക്ട്രൽ ബോണ്ടുകൾ വഴി ലഭിച്ചിരിക്കുന്നത്. തെലങ്കാനയിൽ മാത്രമുള്ള ബിആർസും കോൺഗ്രസിനൊപ്പം മൂന്നാം സ്ഥാനത്തുണ്ട്.

ഇതെല്ലാമാണ് യാഥാർത്ഥ്യം എന്നിരിക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും വർഗീയ ചേരിതിരിവുകൾ സൃഷ്ടിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏതുവിധേനയും നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും നുണപ്രചാരണമായി രംഗത്ത് എത്തിയിരിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം.

Tags :
featuredkeralaPolitics
Advertisement
Next Article