Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഭ്രാന്ത് പിടിച്ച് പൊലീസ്; വനിതാ പ്രവര്‍ത്തകരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി, നേതാക്കളെ പൂട്ടിയിട്ട് മര്‍ദ്ദനം

02:59 PM Dec 20, 2023 IST | Online Desk
Advertisement

തിരുവനന്തപുരം: നവ കേരള സദസിന്റെ മറവില്‍ സംസ്ഥാനത്തുടനീളം യൂത്ത് കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ്- സിപിഎം ക്രിമിനലുകള്‍ നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി മാര്‍ച്ചിനു നേരെ പൊലീസ് നരനായാട്ട്. സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള വനിതാ പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. വനിതയായ സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വസ്ത്രങ്ങള്‍ പൊലീസ് വലിച്ചുകീറി. പ്രതിഷേധം നടക്കുന്നതിന് തൊട്ടടുത്തുള്ള കെട്ടിടത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് പൂട്ടിയിട്ടു. തുടര്‍ച്ചയായ ജലപീരങ്കി പ്രയോഗത്തിനുശേഷം കഴിഞ്ഞു പോകുവാന്‍ തയ്യാറെടുക്കവെയാണ് പൊലീസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. പൊലീസ് അക്രമത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും എംഎല്‍എമാരായ എം വിന്‍സെന്റും ഷാഫി പറമ്പിലും ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തിയാണ് പൂട്ടിയിട്ട പ്രവര്‍ത്തകരെ മോചിപ്പിച്ചത്.

Advertisement

Advertisement
Next Article